Friday, April 19, 2024
HomeKeralaഅനിശ്ചിതകാല പണിമുടക്ക്; ഡോക്ടർമാർ സർക്കാർ നടപടി ഭയന്ന് ചർച്ചയ്ക്ക് സ്വയം മുന്നോട്ടു

അനിശ്ചിതകാല പണിമുടക്ക്; ഡോക്ടർമാർ സർക്കാർ നടപടി ഭയന്ന് ചർച്ചയ്ക്ക് സ്വയം മുന്നോട്ടു

സമരം തുടർന്നാൽ ശക്തമായ നടപടിയുമായി മുന്നോട്ടുപോകുമെന്ന സർക്കാരിന്‍റെ മുന്നറിയിപ്പ് ഡോക്ടർമാരുടെ കണ്ണുതുറപ്പിച്ചു. നാല് ദിവസമായി തുടരുന്ന സമരം അവസാനിപ്പിക്കാൻ ഡോക്ടർമാർ തന്നെ മുന്നോട്ടുവന്നു. തങ്ങളുടെ ആവശ്യങ്ങൾ അറിയിക്കാൻ ഡോക്ടർമാർ സെക്രട്ടറിയേറ്റിലെ ആരോഗ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയ കെജിഎംഒഎ ഭാരവാഹികൾ ആവശ്യങ്ങൾ സർക്കാരിനെ അറിയിച്ചു. ആർദ്രം പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ആവശ്യങ്ങൾ രേഖാമൂലം എഴുതി നൽകാൻ സർക്കാർ ഡോക്ടർമാരുടെ സംഘടനകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആർദ്രം പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നോട്ടീസ് പോലും നൽകാതെയാണ് ഡോക്ടർമാർ അനിശ്ചിതകാല പണിമുടക്ക് തുടങ്ങിയത്. പിന്നാലെ സർക്കാർ നിലപാട് കടുപ്പിച്ചതോടെ ഡോക്ടർമാർ നടപടി ഭയന്ന് ചർച്ചയ്ക്ക് സ്വയം മുന്നോട്ടു വരികയായിരുന്നു. സമരത്തിനെതിരേ ശക്തമായ നടപടി സ്വീകരിക്കാൻ ആരോഗ്യവകുപ്പിന് മന്ത്രിസഭായോഗം രാവിലെ അനുമതി നൽകുകയും ഇക്കാര്യം മന്ത്രി കെ.കെ.ഷൈലജ രാജിലെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആർദ്രം പദ്ധതിയിൽ നിന്നും ഒരിഞ്ചുപോലും പിന്നോട്ടുപോവില്ലെന്ന് സർക്കാർ വ്യക്തമാക്കി കഴിഞ്ഞു. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഉച്ചയ്ക്ക് ശേഷവും ഒപി വേണമെന്നും ഇക്കാര്യത്തിൽ മാറ്റമില്ലെന്ന് ഡോക്ടർമാരെ സർക്കാർ അറിയിച്ചു കഴിഞ്ഞു. ഉച്ചയ്ക്ക് ശേഷവും ഒപി വേണമെങ്കിൽ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ അഞ്ച് ഡോക്ടർമാർ എങ്കിലും വേണമെന്നാണ് സർക്കാർ ഡോക്ടർമാരുടെ സംഘടന ആവശ്യപ്പെടുന്നത്. മൂന്ന് ഡോക്ടർമാരെ നിയമിക്കാൻ സർക്കാർ നടപടി തുടരുന്നതിനിടെയാണ് ഡോക്ടർമാർ ഏകപക്ഷീയമായി സമരം പ്രഖ്യാപിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments