മകളെ അമ്മ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തി

മകളെ അമ്മ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തി. ഉച്ചകഴിഞ്ഞ് രണ്ടോടെ കോഴിക്കോട് നാദാപുരത്താണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. നാദാപുരം സ്വദേശിനിയായ സഫൂറയാണ് മകളെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയത്. ഇളയ കുട്ടിയെയും ഇത്തരത്തില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കുട്ടി രക്ഷപ്പെട്ടു. മരിച്ച കുട്ടിക്ക് നാലര വയസ്സ് പ്രായമുണ്ട് വിവരമറിഞ്ഞ് പൊലീസ് ഉടന്‍ സ്ഥലത്തെത്തി. കൊലപാതകത്തിനുപിന്നിലെ കാരണം വ്യക്തമല്ല.