Thursday, March 28, 2024
HomeNationalപെട്രോൾ വില ഉയരുന്നു; നാളെ മുതൽ പ്രാബല്യത്തിൽ

പെട്രോൾ വില ഉയരുന്നു; നാളെ മുതൽ പ്രാബല്യത്തിൽ

പെട്രോള്‍ – ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. കര്‍ണാടക തിരഞ്ഞെടുപ്പിനു പിന്നാലെ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധന വിലയിലാണ് വര്‍ധന. പെട്രോളിന് 15 പൈസയും ഡീസലിന് 23 പൈസയും സ്പീഡ് പെട്രോളിന് 16 പൈസയുമാണ് വര്‍ധിച്ചത്. പുതുക്കിയ വില നാളെ മുതല്‍ പ്രബല്യത്തില്‍ വരും. ഇതോടെ പെട്രോളിന് 79.21 രൂപയും ഡീസലിന് 72.23 രൂപയുമായി ഉയര്‍ന്നു. 81.93 പൈസയായിരുന്ന സ്പീഡ് പെട്രോളിന് 81.77 പൈസയായും വര്‍ധിപ്പിച്ചു. കര്‍ണാടക തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയതോടെ ഏപ്രില്‍ 19 മുതല്‍ ഇന്ധന വില എണ്ണ കമ്പനികൾ വര്‍ധിപ്പിച്ചിരുന്നില്ല. ഇതിന്റെ നഷ്ടം നികത്തുന്നതിനുള്ള വില വര്‍ധന വരും ദിവസങ്ങളിലായി ഉണ്ടാവുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ ആ വിലയിരുത്തലുകള്‍ ശരിയാവുന്ന തരത്തില്‍ ദിനം പ്രതി ഇന്ധന വില വര്‍ധിപ്പിക്കുകയാണ് പെട്രോളിയം കമ്പനികൾ

RELATED ARTICLES
- Advertisment -

Most Popular

Recent Comments