സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ അച്ഛന്‍ മകളെയും ഭാര്യയെയും സുഹൃത്തിന് കാഴ്ചവെച്ചു

rape

തെന്‍മലയില്‍ പതിനാറുകാരി പീഡിപ്പിക്കപ്പെട്ട കേസില്‍ പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത് അച്ഛന്റെ ക്രൂരത. പണമിടപാടിലെ ബാധ്യത തീര്‍ക്കാന്‍ മകളെയും ഭാര്യയെയും അച്ഛന്‍ പണയം വയ്ക്കുകയായിരുന്നു. അച്ഛന്‍ കൂട്ടുകാരന് ഇരുവരെയും കൈമാറുകയായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്. 2016 മുതല്‍ മൂന്ന് പേര്‍ തുടര്‍ച്ചയായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴി. അച്ഛന്റെ സുഹൃത്ത്, ബന്ധു, അയല്‍വാസി എന്നിവരാണ് പീഡിപ്പിച്ചത്. എല്ലാത്തിനും കൂട്ടായി അമ്മയുമുണ്ടായിരുന്നു. കേസില്‍ പെണ്‍കുട്ടിയുടെ അമ്മയെയും ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അച്ഛന്‍ ഉള്‍പ്പെടെയുള്ള മറ്റു പ്രതികള്‍ ഒളിവിലാണ്. ഇവരെ ഉടന്‍പിടികൂടുമെന്ന് പോലീസ് അറിയിച്ചു. പല സ്ഥലങ്ങളില്‍ വച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ വേണ്ടിയാണ് അച്ഛന്‍ മകളെയും ഭാര്യയെയും സുഹൃത്തിന് കൈമാറിയത്. പുളിയറയിലെ ഫാംഹൗസിലാണ് അച്ഛന്റെ സുഹൃത്ത് ഇരുവരെയും താമസിപ്പിച്ച്‌ പീഡിപ്പിച്ചിരുന്നത്. പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ അമ്മൂമ ശ്രമിച്ചെങ്കിലും നടന്നില്ല. പെണ്‍കുട്ടിയെ ഒരിക്കല്‍ അമ്മൂമ നിര്‍ബന്ധിച്ച്‌ കൂട്ടികൊണ്ടുപോയിരുന്നു. എന്നാല്‍ അച്ഛനും അമ്മയും ചേര്‍ന്ന് ബലമായ പിടിച്ചുകൊണ്ടുപോയി. തെന്മലയിലേക്കാണ് കൊണ്ടുപോയത്. അവിടെ വച്ചാണ് ബന്ധുവും അയല്‍വാസിയും പീഡിപ്പിച്ചത്.