Friday, March 29, 2024
HomeNationalവാട്സാപ്പില്‍ അയക്കുന്ന വക്കീല്‍ നോട്ടീസുകള്‍ക്ക് നിയമസാധുത

വാട്സാപ്പില്‍ അയക്കുന്ന വക്കീല്‍ നോട്ടീസുകള്‍ക്ക് നിയമസാധുത

മെസേജ് ആപ്പായ വാട്സാപ്പില്‍ അയക്കുന്ന വക്കീല്‍ നോട്ടീസുകള്‍ക്ക് നിയമസാധുതയുണ്ടെന്ന് ബോംബെ ഹൈക്കോടതി അറിയിച്ചു. ഇതിനായി അയക്കുന്ന സന്ദേശം തുറന്നു വായിച്ചു കഴിഞ്ഞാല്‍ സന്ദേശമയക്കുന്നയാള്‍ക്ക് തിരികെ ലഭിക്കുന്ന ‘ബ്ലൂടിക്’ നിര്‍ബന്ധമാണെന്നും കോടതി വ്യക്തമാക്കി. എസ്.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇക്കാര്യം സൂചിപ്പിച്ചത്. വാട്സാപ്പ് വഴി അയക്കുന്ന നോട്ടീസ് നേരിട്ട് കൈപ്പറ്റുന്ന നോട്ടീസിന് സമാനമായി പരിഗണിക്കുമെന്നും കോടതി അറിയിച്ചു. മുംബയ് സ്വദേശിയായ രോഹിത് ജാദവ് എന്നയാള്‍ക്ക് എസ്.ബി.ഐ അയച്ച നോട്ടീസുകള്‍ സ്വീകരിക്കുന്നില്ലെന്ന് കാണിച്ചാണ് ബാങ്ക് കോടതിയെ സമീപിച്ചത്. നിരവധി തവണ ഫോണ്‍ വഴിയും നേരിട്ടും അദ്ദേഹവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചതായും ബാങ്ക് കോടതിയെ അറിയിച്ചു. ജൂണ്‍ എട്ടിന് കമ്ബനി ജാധവിന് വാട്‌സാപ്പ് വഴി നോട്ടീസ് അയച്ചു.ഇതിന് തെളിവായി ബ്ലൂടിക്കോട് കൂടിയ വാട്‌സാപ്പ് സന്ദേശവും, മെസേജ് ഇന്‍ഫോയിലെ സമയ വിവരങ്ങളും ബാങ്ക് കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചു. ഇതില്‍ നിന്നും ജാധവ് നോട്ടീസും സന്ദേശവും തുറന്ന് വായിച്ചതായും മനസിലാക്കുന്നതായി ജസ്റ്റിസ് ഗൗതം പട്ടേല്‍ പറഞ്ഞു. എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡ് പണം അടക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ഒരു ലക്ഷം രൂപ ജാധവ് നല്‍കാനുണ്ട്. ഈ വിവരം അറിയിക്കാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ടതിനേത്തുടര്‍ന്നാണ് ബാങ്ക് കോടതിയെ സമീപിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments