Thursday, April 18, 2024
HomeInternationalഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ ഇന്ത്യക്കാര്‍ക്ക് 150 വര്‍ഷം !

ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ ഇന്ത്യക്കാര്‍ക്ക് 150 വര്‍ഷം !

ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ ഇന്ത്യക്കാര്‍ക്ക് 150 വര്‍ഷം വേണ്ടി വരുമെന്ന റിപ്പോര്‍ട്ട് പുറത്ത്. അമേരിക്കയില്‍ താമസിച്ച്‌ ജോലി ചെയ്യുന്നതിന് ആവശ്യമായ രേഖയാണ് ഗ്രീന്‍ കാര്‍ഡ്. അഡ്വാന്‍സ്ഡ് ഡിഗ്രിയുള്ള ആളുകള്‍ ഗ്രീന്‍കാര്‍ഡ് ലഭിക്കാന്‍ 150 വര്‍ഷം കാത്തിരിക്കേണ്ടി വരുമെന്ന് യുഎസിലുള്ള കാറ്റോ ഇന്‍സ്റ്റിറ്റ്യൂട്ട് വിദഗ്ധരാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. നിലവില്‍ ഗ്രീന്‍കാര്‍ഡിനുള്ള നിയമം മാറിയില്ലെങ്കില്‍ ഇവരുടെ ആയുഷ്‌കാലത്ത് ഇത് ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വിവരിക്കുന്നത്.നിലവില്‍ നാലു ലക്ഷത്തിലധികം ഇന്ത്യക്കാര്‍ ഗ്രീന്‍ കാര്‍ഡിനായി അപേക്ഷിച്ചിരുന്നു.മൊത്തമുള്ള കണക്ക് നോക്കിയാല്‍ 6.32 ലക്ഷം ഇന്ത്യക്കാരും ഭാര്യയും മക്കളുമാണ് നിലവില്‍ ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്നത്. 2018 ഏപ്രില്‍ 20 വരെയുള്ള കണക്കാണിത്. കാറ്റോ റിപ്പോര്‍ട്ട് പ്രകാരം 34,824 അപേക്ഷകള്‍ ഗ്രീന്‍ കാര്‍ഡിനുള്ള ഇബി1 വിഭാഗത്തില്‍ പെട്ടതാണ്. ഭാര്യ മക്കള്‍ എന്നിവരുടെ അപേക്ഷകളുടെ എണ്ണം കൂടി ചേരുമ്ബോള്‍ ഇത് 83,578 ഓളം വരും

RELATED ARTICLES
- Advertisment -

Most Popular

Recent Comments