Friday, April 19, 2024
HomeKeralaമഴയില്‍ കേരളത്തില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി

മഴയില്‍ കേരളത്തില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. മഴയില്‍ കേരളത്തില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി. ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണതിനെ തുടര്‍ന്നും മരം ഒടിഞ്ഞു വീണതിനെ തുടര്‍ന്നും സിഗ്നലിംഗ് സംവിധാനം തകരാറിലായതിനെ തുടര്‍ന്നും റെയില്‍വേ ഇലക്‌ട്രിക് ലൈനിനു മുകളിലേക്കു മരം വീണതിനെ തുടര്‍ന്നുമാണ് സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം താറുമാറായത്. ഇതേത്തുടര്‍ന്ന് തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ തിങ്കളാഴ്ച പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. ഇതിനു പുറമെ നിരവധി ട്രെയിനുകള്‍ വൈകിയോടിയത് യാത്രക്കാരെ വലച്ചു. അന്ത്യോദയ എക്സ്പ്രസിനു മുകളില്‍ മരം ഒടിഞ്ഞു വീണതിനെ തുടര്‍ന്ന് ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം മണിക്കൂറുകളോളം താറുമാറായി. ആലപ്പുഴയിലെ ചന്തിരൂരിലായിരുന്നു സംഭവം. ഓടിക്കൊണ്ടിരുന്ന ട്രെയിനിന്‍റെ ഏറ്റവും പിന്നിലെ ബോഗിക്കു മുകളിലേക്കാണ് മരം വീണത്. ആളപായമില്ല. മഴയെതുടര്‍ന്ന് ചില ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയാണ് സര്‍വീസ് ആരംഭിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments