ഇതെന്റെ ശരീരമാണ്, ഈ ചിത്രങ്ങള്‍ അശ്ലീലമല്ല…ബോളിവുഡ് നടി ഇഷ ഗുപ്ത

isha

ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ട തന്റെ ചിത്രങ്ങളെ വിമര്‍ശിച്ചവര്‍ക്ക് ബോളിവുഡ് നടി ഇഷ ഗുപ്തയുടെ ചുട്ടമറുപടി. ഇതെന്റെ ശരീരമാണ്, ആ ചിത്രങ്ങള്‍ അശ്ലീലമാണെന്ന് താന്‍ കരുതുന്നില്ലെന്നും ഇഷാ ഗുപ്ത പറഞ്ഞു. തന്റെ ചിത്രങ്ങള്‍ മൂലം എന്ത് പ്രശ്‌നമാണ് വിമര്‍ശകര്‍ക്കുണ്ടായതെന്ന് ഇഷ ചോദിച്ചു. സൗന്ദര്യ ആരാധകര്‍ക്ക് വേണ്ടിയാണ് ഞാന്‍ ഫോട്ടോ ഷൂട്ട് നടത്തിയത്, എല്ലാം പരിധി കടക്കുമ്പോഴാണ് അശ്ലീലമാകുന്നത്. എന്റെ ചിത്രങ്ങള്‍ അശ്ലീലമാണെന്ന് വിലയിരുത്താനാകില്ല ,ചിത്രങ്ങള്‍ പുറത്തുവന്നശേഷം വെറുപ്പിനേക്കാളേറെ സ്‌നേഹമാണ് തനിക്ക് ലഭിച്ചത്. ഇപ്പോള്‍ ഞാനെന്റെ ഏറ്റവും മികച്ച രൂപത്തിലാണ്. എന്റെ ശരീരത്തെ ഇത്രയും സുന്ദരമായി പ്രദര്‍ശിപ്പിക്കാന്‍ ഇപ്പോള്‍ കഴിഞ്ഞെല്ലെങ്കില്‍ പിന്നെപ്പോഴാണ് സാധിക്കുകയെന്നും ഇഷ ചോദിച്ചു. മിസ് കെയ്‌റ വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് 31 കാരിയായ ഇഷ മനസ്സുതുറക്കുന്നത്. മുന്‍ ഫെമിന മിസ് ഇന്ത്യയാണ് മോഡലിങ്ങിലൂടെ സിനിമാരംഗത്തെത്തിയ ഇഷ. വിവിധ ഭാഷകളിലായി 5 ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്.