ജ്യൂസിൽ വിഷം നല്‍കി കവര്‍ച്ച നടത്തിയ വീട്ടുജോലിക്കാരി അറസ്റ്റിൽ

poison post

ഭക്ഷണത്തിലും ജ്യൂസിലും വിഷം നല്‍കി കവര്‍ച്ച നടത്തിയ വീട്ടുജോലിക്കാരി പിടിയില്‍ . അയല്‍വീട്ടുകാര്‍ ഞായറാഴ്ച രാവിലെ വീട്ടില്‍ വന്നു നോക്കിയപ്പോള്‍ വാതിലുകള്‍ തുറന്നു കിടക്കുകയും വീട്ടിലെ അംഗങ്ങള്‍ അബോധാവസ്ഥയിലുമായിരുന്നു . ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു .വീട്ടുവേലക്കാരി മാരിയമ്മ തന്ന ജ്യൂസ് കഴിച്ചതിനെ തുടര്‍ന്നാണു മയക്കം ഉണ്ടായതെന്നു ബോധവസ്ഥയിലായ വീട്ടിലെ അംഗം സഫീദ പറഞ്ഞു.വീട്ടില്‍ നിന്ന് നിരവധി സാധനങ്ങളാണ് മോഷണം പോയിരിക്കുന്നത് .ഇതിനെ തുടര്‍ന്നു പോലീസ് കേസ് എടുക്കുകയും വേലക്കാരിയെ കണ്ടെത്താന്‍ ശ്രമിക്കുകയുമാണ് .