Tuesday, April 23, 2024
HomeNationalഅലഹബാദിന്റെ പേര് മാറ്റത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി

അലഹബാദിന്റെ പേര് മാറ്റത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി

ഉത്തര്‍പ്രദേശിലെ പ്രമുഖ നഗരമായ അലഹബാദിന്റെ പേര് മാറ്റത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ‘പ്രയാഗ്രാജ്’ എന്നാണ് ഇനി അലഹബാദ് അറിയപ്പെടുക. പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പിനിടെയാണ് തീരുമാനം. അലഹബാദിന്റെ പേര് മാറ്റം ഭൂരിപക്ഷം പേരുടെയും ആഗ്രഹമാണെന്നും എല്ലാവരും ഇത് അംഗീകരിക്കുകയാണെങ്കില്‍ അത് നല്ല സന്ദേശമാകുമെന്നും യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. മഹാകുംഭ മേളക്ക് മുൻപായി പേര് മാറ്റം പ്രാബല്യത്തില്‍ വരുത്താന്‍ സജീവ നീക്കമാണ് നടന്നത്. കുംഭമേള നടക്കുന്ന സ്ഥലം പ്രയാഗ് എന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. ഇതുമായി ബന്ധപ്പെടുത്തി അലഹബാദ് നഗരത്തിന്റെ മൊത്തം പേര് പ്രയാഗ് രാജ് എന്നാക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments