Wednesday, April 24, 2024
HomeNationalഅറ­പ്പു­ള­വാ­ക്കുന്ന വാര്‍ത്ത­കള്‍; അതിരു കട­ക്കുന്ന ലൈംഗീ­ക­ത

അറ­പ്പു­ള­വാ­ക്കുന്ന വാര്‍ത്ത­കള്‍; അതിരു കട­ക്കുന്ന ലൈംഗീ­ക­ത

ഓരോ ദിന­രാ­ത്ര­ങ്ങളും വിരിഞ്ഞു വാടുന്നത് മനു­ഷ്യന് കേള്‍ക്കാന്‍ പോലും അറ­പ്പു­ള­വാ­ക്കുന്ന വാര്‍ത്ത­ക­ളുമായാ­ണ്. പത്ര­ങ്ങള്‍ പ്രഭാ­ത­ങ്ങളെ വര­വേല്‍ക്കു­ന്നത് കേര­ളത്തെ ഭയ­പ്പെ­ടു­ത്തി­ക്കൊ­ണ്ടാണ്. അച്ഛനും കൂട്ടു­കാരും ചേര്‍ന്ന് സ്വന്തം മക­ളുടെ ലൈംഗീ­ക­ത­യുടെ നീരു­റ്റി­ക്കു­ടി­ക്കുന്നു. അന്ധ­ത­യും, മാന­സിക വൈക­ല്യവു­മുള്ള പെണ്‍കു­ട്ടി­കളെപ്പോലും സംഘം ചേര്‍ന്ന് വേട്ട­യാടുന്നു, ഇരയെ ­കൂ­ട്ട­മായി പങ്കു വെക്കു­ന്നു.

സ്‌നേഹം ഭാവിച്ച് മടി­യി­ലി­രു­ത്തുന്ന കുട്ടിയെ അവ­ള­റിഞ്ഞും, അറി­യാ­തെയും വേഴ്ചക്ക് വിധേ­യ­മാ­ക്കു­ന്നു. മരിച്ചു പോയ ഭര്‍ത്താ­വിന്റെ ആത്മ­ശാന്തിക്ക് ബ­ലി­തര്‍പ്പണം നടത്തി പൂജാ­ദ്ര­വ്യ­വു­മായി തിരിച്ചു വരുന്ന ധര്‍മ പത്‌നിയെ നീതി നടപ്പാ­ക്കേണ്ട സര്‍ക്കിള്‍ ഇന്‍സ്‌പെ­ക്റ്റര്‍ റാങ്കി­ലുള്ള ഉ­ദ്യോ­ഗസ്ഥന്‍ അവ­ര്‍ ധരിച്ച വെള്ള മേല്‍­മു­ണ്ട് മലി­ന­പ്പെ­ടുത്തു­ന്നു. വീട്ടിതീര്‍ക്കാ­നുള്ള ക­ടബാ­ധ്യ­തക്ക് പക­ര­മായി സ്വന്തം ഭാര്യയെ കാഴ്ച വെച്ച് കണക്ക് തീര്‍ത്ത കേസ് പിറ­ന്നത് കാസര്‍കോട് ജില്ല­യി­ലാണ്. വിദ്യ സ്വീക­രി­ക്കാന്‍ അരികെ വന്ന ശിഷ്യയെ ഗുരു പ്രണ­യി­ക്കു­ന്നു….. ഗര്‍ഭി­ണി­യാ­ക്കു­ന്നു…. ഒടു­വില്‍ വഞ്ചി­ക്കു­ന്നു. ഒരു തരി കളങ്കം പോലും വീഴാതെ വളര്‍ത്തി വിവാഹം കഴി­പ്പിച്ചു വിടാന്‍ ഉത്ത­ര­വാ­ദി­ത്ത­പ്പെട്ട പിതാ­വ­ട­ക്ക­മു­ള്ള­വര്‍ തന്നെ സ്വന്തം ബീജ­ത്തില്‍ പിറന്ന മകളെ ലൈംഗീക ആത്മ­സു­ഖ­ത്തിനു വേണ്ടി കിട­ക്ക­യിലേക്ക് വലി­ച്ചി­ഴ­ക്കുന്നു. മൃഗ­മായി തീരു­ക­യാണോ മനു­ഷ്യന്‍?

സ്ത്രീത്വ­ത്തിന്റെ കന്യാ ചര്‍മത്തില്‍ കൂര്‍ത്ത നഖം താഴ്ത്തി മുറി­വേല്‍പിക്കു­കയാണ് കേര­ള­ത്തിലെ പൗരു­ഷം. സ്വന്തം പിതാ­വ്, ഭര്‍തൃ­പിതാ­വ്, ഇള­യ­ച്ചന്‍, സഹോ­ദ­രന്‍, കാമു­കന്‍,…… കഴു­കന്റെ നഖ­ങ്ങള്‍ ഏതു രൂപ­ത്തി­ലാണ് കടന്നു വരു­ന്ന­തെ­ന്ന­റിയാനുള്ള ബുദ്ധി ഉറ­ക്കു­ന്ന­തിനു മുമ്പേ­ത്തന്നെ ഭാവി­യില്‍ വരാ­നി­രി­ക്കുന്ന ഭര്‍ത്താ­വിന് കാണിക്ക വെക്കാന്‍ പ്രകൃതി സൂക്ഷി­ക്കാ­നേല്‍പിച്ച കന്യ­കാത്വം ഇത്തരം സാത്താ­ന്മാര്‍ ചേര്‍ന്ന് കൊത്തി­ക്കീറുകയാണ്.

മാനത്തെ കാത്തു സൂക്ഷി­ക്കാന്‍ ജന്മം കൊണ്ടും സംസ്‌കാരം കൊണ്ടും തന്റെ ജീവിത ലക്ഷ്യം സംര­ക്ഷി­ക്കാന്‍ ജന്മനാ അബ­ല­യായ സ്ത്രീക്കുള്ള മന­സിന്റെ ശക്തിയും, മാന­ത്തി­നോ­ടൊപ്പം ചോര്‍ന്നൊ­ലിച്ചു പോവുന്ന കാഴ്ച­യി­ലൂ­ടെ­യാണ് പൊതു­സ­മൂ­ഹം സഞ്ച­രി­ക്കു­ന്ന­ത്. കെട്ട­ഴി­ച്ചിട്ട തല­മുടി പോലെ സു­ര­ക്ഷി­തത്വമി­ല്ലാതെ പാറിക്കളി­ക്കു­ക­യാണ് സ്ത്രീജന്മ­ത്തി­ന്റെ മാനം.

പര­മ്പ­രാ­ഗ­ത­മായി ഇന്ത്യ­യുടെ സാമൂ­ഹിക മണ്ഡ­ല­ങ്ങ­ളില്‍ തങ്ങള്‍ കാത്തു സൂക്ഷിച്ച കുലീന സംസ്‌കാ­ര­ങ്ങ­ളില്‍ എന്ത് കൊണ്ട് മൂ­ല്യ­ച്യുതി കട­ന്നു­കൂടി എന്ന പരി­ശോ­ധന നട­ത്തേ­ണ്ടത് ഇന്ത്യന്‍ സംസ്‌കാ­ര­ങ്ങളെ ഉയര്‍ത്തി­ക്കാ­ണി­ക്കുന്ന സാംസ്‌കാ­രിക നായ­ക­രാ­ണ്. അവര്‍ അതിന് മറു­പടി പറ­യാന്‍ ബാധ്യ­സ്ഥ­രാ­ണെ­ങ്കിലും ഈ വിവരം സമൂഹം ഒറ്റ­ക്കെ­ട്ടായി ചര്‍ച­ക്കേ­ടു­ക്കേണ്ടതിലേ­ക്കായുള്ള കണ­ക്കു­ക­ളി­ലേ­ക്കാണ് വായ­ന­ക്കാരെ ക്ഷണി­ക്കു­ന്ന­ത്.

കേന്ദ്ര ആരോ­ഗ്യ­വ­കുപ്പ് നട­ത്തിയ സര്‍വേ റിപോര്‍ട്ടില്‍ പറ­യു­ന്നത് 24 ശത­മാനം കുട്ടി­കളും ലൈംഗീക വേഴ്ചക്ക് വിധേ­യ­മാ­കു­ന്നത് 15 വയ­സിന് താഴെ­യുള്ള കൗമാ­ര­പ്രാ­യ­ങ്ങ­ളി­ലാ­ണ­ത്രെ. അംഗണ്‍വാ­ടി­ക­ളുടെ നേതൃ­ത്വ­മുള്ള സാമു­ഹ്യ­ക്ഷേമ വകുപ്പ് 2005-ല്‍ നട­ത്തിയ ബാല­പീ­ഡ­ന­ത്തിന്റെ സര്‍വേ­യില്‍ പറ­യുന്ന കണ­ക്കു­കളും നമ്മെ ഞെട്ടി­ക്കും. ബാല്യം തൊട്ട് കൗമരം വരെ പ്രായ­മുള്ള ലക്ഷം കുട്ടി­ക­ളില്‍ 25,000 എണ്ണം­ എന്ന തോതില്‍ തങ്ങള്‍ ലൈംഗീക അവ­സ്ഥയെ അഭി­മു­ഖി­ക­രി­ച്ച­തായി കുട്ടി­കള്‍ തന്നെ തുറന്നു സമ്മ­തി­ച്ചു.

എട്ടിനും 18നും മദ്ധ്യേ പ്രായ­മുള്ള പെണ്‍ കുട്ടി­കള്‍ക്ക് 30 ചോദ്യ­ങ്ങ­ള­ട­ങ്ങിയ ഒരു ചോദ്യാ­വലി തയ്യ­റാക്കി കൊടു­ത്ത­തില്‍ 21 ശത­മാനം കൗമാ­ര­ക്കാ­രി­കളും ഒരി­ക്ക­ലെ­ങ്കിലും പുരു­ഷനെ പ്രാപി­ച്ച­തായി മന­സി­ലാ­ക്കാ­നായി. അന­ധി­കൃത ലൈംഗീക രതിക്ക് ജാതി­ മ­തമോ സംസ്‌കാ­രമോ പ്രായം പോലുമോ പ്രശ്‌ന­മാ­കു­ന്നി­ല്ല. പ്രേമ­ത്തിന് കണ്ണി­ല്ലെന്ന പഴ­മൊഴി നാം കേട്ട­താ­ണ്. രതിക്ക് കണ്ണ് മാത്ര­മ­ല്ല, സാഹോ­ദര്യ ബന്ധം പോലു­മി­ല്ല. അതാണ് പുതു­മൊ­ഴി.

വിവാ­ഹ­ത്തിന് മുമ്പേയും, കൗമാര പ്രായ­ത്തില്‍ തന്നെയും ആണ്‍കു­ട്ടി­ക­ളില്‍ കണ്ടു­വ­രുന്ന പര­സ്­ത്രീ­-­സ്വ­വര്‍ഗ­-സ്വ­യം­ഭോഗ രതി­സം­യോ­ജ­ന ­ത്വര ഇന്റര്‍നെറ്റും, സ്മാര്‍ട്ട് ഫോണും വ്യാപ­ക­മാ­യ­തോടെ പെണ്‍കു­ട്ടി­ക­ളിലും സാംക്ര­മി­ക­രോഗം പോലെ പടര്‍ന്നു കയ­റു­ക­യാണ്. ക്ലാസില്‍ ഒരു കുട്ടി ഇതിന്റെ സുഖ­മ­നു­ഭ­വി­ച്ചാല്‍ പിന്നെ­യത് ക്ലാസു­ക­ളിലെ എല്ലാ കുട്ടി­ക­ളി­ലേക്കും പട­രു­ന്നു. പിന്നെ ആ സുഖാ­നു­ഭ­വ­ങ്ങള്‍ ഒരു തരം ലഹ­രി­യായി മാറുന്നു.

രതി അതിരു കട­ക്കു­മ്പോള്‍ ഇവിടെ മരിച്ചു വീഴു­ന്നത് ഒരു സാമൂ­ഹ്യ­വ്യ­വ­സ്ഥയും ഇന്ത്യയുടെ മഹ­ത്തായ സം­സ്‌കാ­ര­വു­മാ­ണ്. 2004 മുതല്‍ 2008 വരെ നടന്ന സ്ത്രീപീ­ഡ­ന സംഭ­വങ്ങളുടെ ­ക­ണ­ക്കിന്റെ എണ്ണം 36,000 ആയി വര്‍ദ്ധി­ച്ചത് ഇത്തരം ബാല­വേ­ഴ്ച­ അട­ക്ക­മുള്ള തുടര്‍ കഥ­ക­ളിലെ ഞെട്ടി­ക്കുന്ന സംഭ­വ­ങ്ങളിലേ­ക്കാണ് നമ്മെ കൂട്ടിക്കൊണ്ടു പോകു­ന്ന­ത്.

ലക്കും, ലഗാ­നു­മി­ല്ലാത്ത പട്ട­ണ­ ജീ­വി­ത­ച­ര്യ­ക­ളുടെ മായിക വല­യ­ത്തിലാണ് ഇതൊക്കെ നട­ക്കു­ന്നത് എന്ന് കരുതി സമാ­ധാ­നി­ക്കാന്‍ വരട്ടെ. സര്‍വേ ഫലം പറ­യു­ന്നത് പീഡ­ന­ങ്ങളുടെ എണ്ണ­ത്തിലും ഭീക­ര­ത­യിലും ഗ്രാമ­ങ്ങ­ളാണ് മുന്നിലെന്നാണ്. പ്രത്യേ­കിച്ച് കുഗ്രാ­മ­ങ്ങളില്‍. 60 ശത­മാനം പീഡ­ന­ക്കേ­സു­കള്‍ ഗ്രാമ­ങ്ങ­ളില്‍ നട­ക്കു­മ്പോള്‍ 10 ശത­മാനം മാത്ര­മേ പട്ട­ണ­ങ്ങ­ളില്‍ റിപോര്‍ട്ട് ചെയ്യു­ന്നു­ള്ളൂ. ’18 വയസ് കഴിഞ്ഞും പരി­ക്കേല്‍ക്കാതെ രക്ഷ­പ്പെ­ടുന്ന കന്യ­ക­മാര്‍ ഭാഗ്യ­വ­തി­കള്‍’.

അമി­ത­മായ മദ്യ­പാ­നവും, സ്ത്രീകളെ പുരു­ഷന്റെ അടി­മ­ത്വ­ത്തില്‍ നിന്നും മോചി­പ്പി­ക്കാന്‍ ഇനിയും തയ്യാ­റ­ല്ലാത്ത പുരു­ഷ­മേ­ധാ­വിത്വവും, പ്രകൃതി തന്നെ അബ­ല­ക­ളായി സൃഷ്ടിച്ചു വിട്ട സ്ത്രീക­ളുടെ മന­സ്സിന്റെ കെട്ടു­റ­പ്പിന്റെ ശേഷി­ക്കു­റ­വു­മാണ് പുരു­ഷന്റെ നഖങ്ങള്‍ക്ക് മൂര്‍ച­യേ­റാന്‍ കാര­ണ­മാ­കു­ന്ന­ത്. കേസ്സായി വരുന്ന പീഡ­ന­ങ്ങ­ളേക്കാള്‍ എത്രയോ മടങ്ങ് സംഭ­വ­ങ്ങള്‍ നടന്നതിനു ശേഷം ആരു­മ­റി­യാതെ മാഞ്ഞു പോകു­ന്നു­വെ­ന്നാണ് വില­യി­രു­ത്തല്‍. പലതും ഗര്‍ഭ­മ­ല­സി­പ്പി­ക്ക­ലി­ലും, പ്രസ­വ­ത്തിലും അവ­സാ­നി­ക്കു­ന്നു.

സ്ത്രീ പീഡ­ന­ങ്ങ­ള്‍ തട­യു­ന്ന­തിനും അതിന്റെ അളവ് കുറ­ക്കു­ന്ന­തിനും സ്ത്രീ സമൂ­ഹ­ത്തിന് വല്ലതും ചെയ്യാന്‍ ഒക്കുമോ എന്ന് പരി­ശോ­ധി­ക്കു­ന്നത് നല്ല­താ­യി­രി­ക്കും.

വസ്ത്ര­ധാ­രണം, പെരു­മാ­റ്റ­ത്തിലെ മാന്യ­ത, മന­സിന്റെ ഉള്‍ക്ക­രു­ത്ത്, ബഹു­മാ­ന­ത്തിന്റെ ഉറവ വറ്റാത്ത മനസ്, പുരുഷ വിഭാ­ഗ­ത്തോട് ലൈംഗീ­ക­ത­യ്ക്കപ്പു­റത്തെ മാന്യത കലര്‍ന്ന ഭാഷ­യുടെ പ്രയോ­ഗം, തുടങ്ങിയവയൊക്കെ ശീലി­ക്കു­ന്ന­വര്‍ക്ക് ഒരി­ക്കലും ഇത്തരം കുരു­ക്കില്‍ കുടു­ങ്ങേണ്ടി വരി­ല്ല. ഇന്ത്യന്‍ സംസ്‌കാ­ര­ത്തില്‍ നിറഞ്ഞു തുളു­മ്പുന്ന മാന്യ­ത­യു­ടെ തേന്‍തു­ള്ളി­ക­ള്‍ അത്ത­ര­ക്കാര്‍ക്കു­ള്ള­താ­ണ്.

കാലോ­ചി­ത­മായ മാറ്റ­ത്തിന്റെ അട­യാ­ള­പ്പെ­ടു­ത്തല്‍ മൂലം ദൃ­ശ്യ,­ ശ്രവ്യ മാധ്യ­മ­ങ്ങ­ളു­ടെയും, ഇന്റര്‍നെറ്റ്, സ്മാര്‍ട്ട് ഫോണ്‍ പോലുള്ള അത്യ­ന്താ­ധു­നിക ഉപ­ക­ര­ണ­ങ്ങളുടേയും വല­യി­ല­ക­പ്പെട്ടു പോകുന്ന സ്ത്രീസ­മൂ­ഹം അവ­ര­റി­യാതെ തന്നെ പുരു­ഷനിടുന്ന ചൂണ്ട­യില്‍ കൊത്തി­പ്പോ­കു­ന്നു. (ഇക്കാല­ത്ത് പു­രു­ഷന്‍­മാ­രെ ചൂ­ണ്ട­യി­ടു­ന്ന സ്­ത്രീ­ക­ളു­ടെ എ­ണ്ണ­വും വര്‍­ദ്ധി­ക്കു­ന്നു എന്നത് മ­റ്റൊ­രു വ­സ്തുത) സ്ത്രീ സമൂഹം അവശ്യം കൈവശം വെക്കേ­ണ്ടുന്ന ഭാര­ത­സം­സ്‌കാ­ര­മൂ­ല്യ­ങ്ങ­ളില്‍ വരള്‍ച്ച അനു­ഭ­വ­പ്പെട്ടു കൊണ്ടി­രി­ക്ക­യാ­ണ്. അതി­നുള്ള കാര­ണ­ങ്ങ­ളില്‍ പ്രധാനം നിങ്ങ­ളുടെ ടിവി­യില്‍ നിങ്ങള്‍ കാണുന്ന സീരി­യ­ലു­ക­ളുടേയും, ‘മ’ പ്രസി­ദ്ധീ­ക­ര­ണങ്ങളുടേയും വശ്യ­ത­യാ­ണ്. കരു­ത്തുള്ള ഒരു മന­സ്സിനെ കരണ്ടു തിന്ന് ഇത്തരം കഥ­കള്‍ അവിടെ പ്രതി­ഷ്ഠി­ക്കു­ന്ന­ത് ദുര്‍ബ­ല­ത­ക­ളെ­യാണ്.

ഉണ്ണി­യാര്‍ച്ചയും ഝാന്‍സി റാണിയും സരോ­ജിനി നായി­ഡുവും ക്യാപ്റ്റന്‍ ലക്ഷ്മിയും പിറന്ന നാടാ­ണി­ത്. സ്ത്രീത്വ­ത്തിന്റെ കരുത്ത് ടി.­വിയും പൈങ്കി­ളി­ക­ഥ­കളും ചോര്‍ത്തി­യെ­ടുത്ത് ആത്മ­ഹത്യ പ്രേര­ണ­യി­ലേക്കും, ലോല­മായ പ്രേമ­ത്തി­ലേക്കും വഴി തിരിച്ചു വിടുന്ന­തിനെ പ്രതി­രോ­ധി­ക്കാന്‍ സ്ത്രീ വര്‍ഗം സ്വയം കരു­ത്താര്‍ജി­ക്കണം. ഇതി­നൊന്നും സാധിക്കാത്ത സ്ത്രീക­ളാണ് പുരു­ഷന്റെ വാക്കു കേട്ട് ചതി­കു­ഴി­യില്‍ ചെന്നു ചാടു­ന്ന­തെന്ന ഓര്‍മ്മ വേണ്ട­താദ്യം അവര്‍ക്ക് തന്നെ­യാ­ണ്. എത്ര ആത്മ­ഹ­ത്യ­കള്‍ മൊബൈല്‍ ഫോണു­കള്‍ വരുത്തി തീര്‍ത്തു? മന­സു­റ­ക്കാത്ത എത്ര കുട്ടി­കളെ കാമ­ഭ്രാ­ന്ത­ന്മാര്‍ തന്റെ ഇംഗി­ത­ത്തിന് വിധേ­യ­മാ­ക്കി? ബ്ലാക്ക് മെയിലും പ്രേമം വഴിയും എത്രയോ സഹോ­ദ­രി­മാര്‍ പെണ്‍വാ­ണിഭ റാക്ക­റ്റില്‍ ചെന്നു ചാടി­?

കോളേജ് വിദ്യര്‍ത്ഥി­നി­കള്‍ നേരത്തെ പ്രേമ­മെന്ന വികാ­ര­ത്തി­ന­പ്പു­റ­ത്തേക്ക് പ്രവേ­ശി­ച്ചി­രു­ന്നി­ല്ല. ഒന്നില്‍ക്കൂ­ടു­തല്‍ പ്രേമ­മി­ല്ലെ­ങ്കില്‍ (സാ­ധ­ന­മെ­ന്നാണ് അവര്‍ പുരുഷ പ്രേമത്തെ വിളിക്കുക) പിന്നെന്തു കോളേജു ജീവി­ത­മെ­ന്ന­താണ് ആപ്ത വാക്യം. ആ ആപ്ത വാക്യ­ത്തിന്റെ സ്രഷ്ടാ­ക്കള്‍ അവ­രാ­ണ്. പോയ കാലം കേവല പ്രേമ­വി­കാ­ര­ത്തി­ന­കത്ത് ഒതു­ങ്ങി­കൂ­ടിയ വിദ്യാര്‍ത്ഥി സമൂഹം ഇന്ന് അതിരു ഭേദിച്ച് ലൈംഗീ­ക­ത­ മുറ്റി നില്‍ക്കുന്ന രതി സുഖ­ത്തി­ലേക്ക് കടന്നു കയ­റി­യി­രി­ക്കു­ന്നു. ബാം­ഗ്ലൂ­രില്‍ നി­ന്ന് മാം­ഗ്ലൂ­രി­ലേക്ക്‌ എയര്‍ബസ് യാത്ര ചെയ്യു­ന്ന­വര്‍ക്ക് അത് മന­സ്സി­ലാ­കും. ബസില്‍ നിന്നും പുത­ക്കാന്‍ കൊടു­ക്കുന്ന കമ്പിളി ഒരേ സീറ്റി­ലി­രിക്കുന്ന­ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥി­നി­കള്‍ വാരി­ചു­റ്റി­യാല്‍ പിന്നെ അവിടെ നട­ക്കു­ന്നത് ആരു­മ­റി­യി­ല്ല. പെണ്ണോ ചെറു­ക്കനോ വഴി­യി­ലെ­വി­ടെ­യെ­ങ്കിലും ഇറങ്ങി പോകും. ആ കമ്പി­ളി­യില്‍ അഴുക്കു പറ്റു­മെന്ന് കണ്ട­ക്റ്റര്‍ക്ക­റി­യാ­യ്ക­യ­ല്ല, സ്വന്തം കീശക്ക് കന­മേകു­മെ­ന്ന­താണ് അയാ­ളുടെ പ്രോല്‍സാ­ഹ­ന­ത്തിനു പിന്നിലെ വികാ­രം.

മിനിമം കുട്ടി­കളെ പാസാ­ക്കാന്‍ സാധി­ക്കാ­ത്ത­തി­നാല്‍ പത്തനംത്തിട്ട­യി­ലെ ഒരു കോളേജ് ബ്ലാക്ക് ലിസ്റ്റിലേക്ക് വന്നു. കാലോ­ചി­ത­മായ പരി­ഷ്‌കാ­ര­ങ്ങള്‍ വരുത്തി കോളേ­ജിനെ മുഖ്യ­ധാ­ര­യി­ലേക്ക് കൊണ്ടു വരാന്‍ മാനേ­ജ്‌­മെന്റ് വരു­ത്തിയ പരി­ഷ്‌ക്കാ­ര­ങ്ങ­ളില്‍ രണ്ടെണ്ണം വിദ്യാര്‍ഥി­കള്‍ അംഗ­കീ­രി­ച്ചി­ല്ല. ഫൈനല്‍ ഇയര്‍ ഒഴികെ മറ്റൊരു വര്‍ഷ­വും പിക്‌നിക്ക് അനു­വ­ദി­ക്കു­ക­യി­ല്ലെ­ന്നും, രാഷ്ട്രീയ സമരം ചെയ്യാന്‍ അനു­മ­തി­യി­ല്ലെ­ന്നു­മുള്ള തീരു­മാ­ന­ത്തെ­യാണ് കുട്ടി­കള്‍ എതിര്‍ത്ത­ത്. പിക്‌നിക്ക് എന്ന മഹ­ത്തായ ആശ­യത്തെ ആധു­നിക വിദ്യാര്‍ത്ഥി സമൂ­ഹ­ം വ്യഭിച­രി­ക്ക­പ്പെ­ടുന്ന സംഭ­വ­ങ്ങള്‍ ഏത്രയോ രൂപ­പ്പെ­ട്ടി­ട്ടു­ണ്ട്. ഇത്തരം യാത്ര­കളും മറ്റും ലൈംഗീക ഉത്തേ­ജക ആവ­ശ്യ­ത്തിന് ഉപ­യോ­ഗി­ക്കുന്ന സാഹ­ച­ര്യ­ത്തെ ത്വരി­ത­പ്പെടുത്തു­ന്നു. ഇതില്‍ വിദ്യാര്‍ത്ഥി – വിദ്യാര്‍ത്ഥി­നി­കള്‍ മാത്ര­മ­ല്ല, വിദ്യാര്‍ഥി­യും, അദ്ധ്യാ­പി­ക­യും, അദ്ധ്യാ­ക­പ­കരി­ലെ­ത്തെന്നെ ലിംഗ വ്യത്യാ­സ­ത്തിലും മനു­ഷ്യന്‍ സൃഷ്ടിച്ച ചാരിത്ര ശുദ്ധിയെ മലി­ന­പ്പെ­ടു­ത്തുന്ന സംഭവ വികാ­സ­ങ്ങള്‍ ഉരു­ത്തി­രി­ഞ്ഞു വരു­ന്നു.

അയല്‍ക്കാര്‍ തമ്മി­ലു­ളള ശാരീ­രിക ബന്ധം മിക്ക ഗ്രാമ­ങ്ങ­ളിലും രഹ­സ്യമായ പര­സ്യ­ങ്ങ­ളാ­ണ്. ഇതില്‍ അ­പൂര്‍വം ചില സംഭവം മാത്രമേ കോടതി കേറു­ന്നുള്ളു. ബാക്കി മിക്ക­വ­യും പാര്‍ട്ടി കോട­തി­ക­ളും, സമു­ദായ കഴ­ക­ങ്ങ­ളും, മത കോട­തി­കളും കൈകാര്യം ചെയ്ത് തീര്‍പ്പാ­ക്കു­ന്നു.

വിവാഹം വരെ തന്റെ ശരീരം താന്‍ തന്നെ കാത്തു­കൊ­ള്ള­ണ­മെന്നും, വിവാഹ വാഗ്ദാനം നല്‍കി ആരെ­ങ്കിലും മുന്‍കൂ­റായി ശരീരം ആവ­ശ്യ­പ്പെ­ട്ടാല്‍ വേണ്ട അര്‍ത്ഥ­ത്തില്‍ പ്രതി­ക­രി­ക്ക­ണ­മെന്നും ദില്ലി സെഷന്‍സ് ജഡ്ജി അരുണ്‍കു­മാര്‍ആര്യ­യുടെ പ്ര­സ്താവന കേര­ള­ത്തിലെ കന്യ­ക­മാര്‍ കൂടി മന­സില്‍ വെക്കേ­ണ്ട­താ­ണ്. ഒരു സ്ത്രീ പീഡ­ന­കേ­സിന്റെ വിധി പ്ര­സ്താ­വി­ക്കു­മ്പോ­ഴാണ് അദ്ദേഹം അത് പറ­ഞ്ഞ­ത്.

സര്‍ക്കാ­രിന് ഇക്കാ­ര്യ­ത്തില്‍ പലതും ചെയ്യാ­നുണ്ട്. സ്­ത്രീ-പുരുഷ വിവേ­ച­ന­ത്തിന്റെയും സാമു­ഹിക വിവേ­ച­ന­ത്തിന്റെയും അളവ് കുറ­ക്ക­ലാ­ണി­തില്‍ ആദ്യം ചെയ്യേ­ണ്ട­ത്. അകല്‍ച കൂട്ടും തോറും സ്ത്രീയുടെ ശരീ­ര­ത്തില്‍ എന്തോ ഗോപ്യ­മാ­യവ ഒളിച്ചു വെച്ചി­രി­ക്കുന്നുവെന്ന തോന്നല്‍ ചെറുപ്പം മുതല്‍ക്കേ കുട്ടി­ക­ളില്‍ വള­രു­ന്നു. അതു മാറാന്‍ സുതാ­ര്യ­മായ ഇട­പെ­ടല്‍ ഗുണം ചെയ്‌തേ­ക്കും. ഏഴാം ക്ലാസു­ മു­ത­ലെ­ങ്കിലും ശരീര­ശാ­സ്ത്ര­ത്തിലെ ലൈംഗി­കത ജീവ­ശാസ്ത്രത്തില്‍ ഉള്‍പ്പെ­ടുത്തി ഇത്തരം വിഷ­യ­ങ്ങള്‍ക്ക് സുതാര്യ പഠനം നിര്‍ബന്ധ പാഠ്യ­വി­ഷ­യ­മാ­ക്കു­ന്നതും ഗുണം ചെയ്‌തേ­ക്കും. പെണ്‍കു­ട്ടി­ക­ളില്‍ ഗോപ്യ­മായി ഒന്നും തന്നെ­യി­ല്ലെന്ന് ആണ്‍കുട്ടി­കള്‍ മന­സി­ലാ­ക്ക­ട്ടെ. മറി­ച്ചും.

അനാ­വ­ശ്യ­മായി സ്ത്രീകളെ സമൂ­ഹ­ത്തില്‍ വേര്‍തി­രി­ക്കേ­ണ്ട. ശാരീ­രിക ഭാഷക്ക് പ്രശ്‌ന­മി­ല്ലാത്ത മറ്റൊ­രി­ടത്തും അവര്‍ക്ക് പ്രത്യേക ക്യൂവോ, ആണു­ങ്ങ­ളില്‍ നിന്നു­മുള്ള വകഞ്ഞു മാറ്റലോ വേണ്ട. ബസ്സില്‍ അവര്‍ക്ക് എന്തിന് പ്രത്യേക പരി­ഗ­ണന? പ്രത്യേക പരി­ഗ­ണന കണ­ക്കി­ലെ­ടു­ക്കാതെ സ്ത്രീയും പുരു­ഷനും സൗഹൃ­ര്‍ദ­ത്തോടെ ഒരു­മിച്ചു യാത്ര ചെയ്യുന്ന എത്ര സംസ്ഥാ­ന­ങ്ങ­ളുണ്ട് ഭാര­ത­ത്തില്‍? അവി­ടെ­യൊന്നും ആകാശം ഇടിഞ്ഞു വീണി­ട്ടി­ല്ല­ല്ലോ.

അവ­രുടെ ചാരിത്ര്യം സൂക്ഷി­ക്കേണ്ട കടമ അവര്‍ക്കു മാത്ര­മ­ല്ല, പൊതു സമൂ­ഹ­ത്തിന്റെതു കൂടി­യാ­ണെന്ന തോന്ന­ലാണ് വളര്‍ന്നു വരേ­ണ്ട­ത്. അവര്‍ ലിംഗ­വ്യ­ത്യാ­സ­മി­ല്ലാതെ ഒരു­മി­ച്ചി­രി­ക്ക­ട്ടെ. ഒന്നിച്ചു നാടിന്റെ ഭീഷ­ണി­കളെ നേരിട­ട്ടെ. ചര്‍ച ചെയ്യ­ട്ടെ.. പ്രതി­ക­രി­ക്ക­ട്ടെ. പ്രകൃതി നിയ­മ­ങ്ങള്‍ക്ക് കൂച്ചു വില­ങ്ങി­ട്ട­ മനുഷ്യ നിയമ നിര്‍മാതാക്ക­ളുടെ ചുമ­ത­ല­ക്കാരാണ് ഇത് നട­പ്പാ­ക്കേ­ണ്ടത്. അവര്‍ക്കു വേണ്ട അറിവ് പകര്‍ന്നു കൊടു­ക്കേണ്ട ചുമ­തല സാസം­ക്കാ­രിക നായ­ക­ന്മാ­രു­ടേ­തു­മാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments