Tuesday, April 23, 2024
HomeCrimeഒമ്പതാം ക്ലാസ് വിദ്യാർഥിയുടെ മൃതദേഹം കൈകാലുകൾ വെട്ടിമാറ്റപ്പെട്ട്​ കത്തിക്കരിഞ്ഞ നിലയിൽ

ഒമ്പതാം ക്ലാസ് വിദ്യാർഥിയുടെ മൃതദേഹം കൈകാലുകൾ വെട്ടിമാറ്റപ്പെട്ട്​ കത്തിക്കരിഞ്ഞ നിലയിൽ

ദുരൂഹസാഹചര്യത്തിൽ കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർഥിയുടെ മൃതദേഹം കൈകാലുകൾ വെട്ടിമാറ്റപ്പെട്ട്​ കത്തിക്കരിഞ്ഞ നിലയിൽ കൃഷിത്തോട്ടത്തിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മാതാവിനെ പൊലീസ് കസ്​റ്റഡിയിലെടുത്തു. കുരീപ്പള്ളി നെടുമ്പന കാട്ടൂർ മേലേഭാഗം സെബദിൽ ജോബി​​​െൻറയും ജയയുടെയും മകൻ ജിത്തു ജോബി(14)നെയാണ് കൊലചെയ്യപ്പെട്ട നിലയിൽ കാണപ്പെട്ടത്. കസ്​റ്റഡിയിലെടുത്ത മാതാവ്​ ജയയെ സിറ്റി പൊലീസ് കമീഷണർ ശ്രീനിവാസി​​​െൻറ നേതൃത്വത്തിൽ ചോദ്യംചെയ്ത്​ വരികയാണ്. ജിത്തുവി​​െൻറ തിരോധാനവുമായി ബന്ധപ്പെട്ട്​ ജയയുടെ മൊഴികളിൽ സംശയമുണ്ടായതിനെത്തുടർന്നാണിത്​. കുണ്ടറ എം.ജി.ഡി ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ ജിത്തു ജോബിനെ കഴിഞ്ഞ 15ന്​ രാത്രി എ​േട്ടാടെ വീട്ടിൽനിന്ന്​ കാണാതാവുകയായിരുന്നു. സ്കെയിൽ വാങ്ങാൻ അമ്പതുരൂപയും വാങ്ങി കടയിലേക്ക് പോയ ജിത്തു തിരിച്ചുവന്നില്ലെന്നാണ് ജയ നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. അടുത്തദിവസം മാതാപിതാക്കൾ ചാത്തന്നൂർ പൊലീസിൽ പരാതിയും നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തി വരവെയാണ് ബുധനാഴ്ച വൈകീട്ട് നാലോടെ മൃതദേഹം കണ്ടെത്തിയത്​. ജിത്തുവി​​െൻറ വീട്ടിൽനിന്ന്​ 200 മീറ്റർ അകലെ പിതാവ് ജോബി​​െൻറ കുടുംബവീടിനടുത്ത് ആളൊഴിഞ്ഞ മരച്ചീനി കൃഷിത്തോട്ടത്തിലായിരുന്നു മൃതദേഹം. ഒരുകാൽ വെട്ടിമാറ്റിയ നിലയിലും മറ്റേത്​ വെട്ടേറ്റുതൂങ്ങിയ നിലയിലുമായിരുന്നു. കൈകളും വെട്ടിമാറ്റിയ നിലയിലാണ്​. കൊലപ്പെടുത്തി കത്തിച്ചശേഷം ഇവിടെ കൊണ്ടുവന്ന് ഇട്ടതാകാമെന്ന്​​ പൊലീസ്​ സംശയിക്കുന്നു. ഒന്നിലധികംപേർ ചേർന്നാണ് കൊല നടത്തിയതെന്നാണ്​ നിഗമനം. സംഭവമറിഞ്ഞ് ചാത്തന്നൂർ എ.സി.പി സതീഷ്കുമാർ, കൊല്ലം എ.സി.പി ജോർജ് കോശി, സ്പെഷൽ ബ്രാഞ്ച് എ.സി.പി ഷിഹാബുദ്ദീൻ എന്നിവരും കൊട്ടിയം, ചാത്തന്നൂർ, കുണ്ടറ പൊലീസ് സ്​റ്റേഷനുകളിലെ ഉദ്യോഗസ്ഥരും ഫോറൻസിക്, വിരലടയാള വിദഗ്ദരും സ്​ഥ​ലത്തെത്തിയിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. സഹോദരി: ടീന

RELATED ARTICLES
- Advertisment -

Most Popular

Recent Comments