Friday, March 29, 2024
HomeNationalജ​യ​ല​ളി​ത​യു​ടെ മകളാണെന്ന് അവകാശവാദമുന്നയിച്ച അ​മൃ​ത ഡിഎന്‍എ ടെസ്റ്റിന് വിധേയയാകും

ജ​യ​ല​ളി​ത​യു​ടെ മകളാണെന്ന് അവകാശവാദമുന്നയിച്ച അ​മൃ​ത ഡിഎന്‍എ ടെസ്റ്റിന് വിധേയയാകും

ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ മകളാണെന്ന് അവകാശവാദമുന്നയിച്ച് രംഗത്തെത്തിയ അ​മൃ​ത സാ​ര​ഥി ഡിഎന്‍എ ടെസ്റ്റിന് വിധേയയായേക്കും. ഹൈദരാബാദ് കേന്ദ്രീകിച്ചുള്ള സെന്റര്‍ ഫോര്‍ സെല്ലുലാര്‍ മോളിക്കുലാര്‍ ബയോജിയാണ് അമൃതയെ ഡിഎന്‍എ ടെസ്റ്റിന് വിധേയമാക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജയലളിതയുടെ മകളാണെന്ന് തെളിയിക്കുന്നതിനായി തന്നെ ഡിഎന്‍എ ടെസ്റ്റിന് വിധേയമാക്കണന്നാവശ്യപ്പെട്ട് ആമൃത കോടിതിയെ സമീപിച്ചിരുന്നു. ഇ​തു സം​ബ​ന്ധി​ച്ച കേ​സ് ഈ ​മാ​സം 25ന് ​കോ​ട​തി പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.ജ​യ​ല​ളി​ത​യു​ടെ സ​ഹോ​ദ​രി​യാ​യ ഷൈ​ല​ജ​യും ഭ​ർ​ത്താ​വ് സാ​ര​ഥി​യു​മാ​ണ് അ​മൃ​ത​യെ വ​ള​ർ​ത്തി​യ​ത്. എ​ന്നാ​ൽ സാ​ര​ഥി​യും ഷൈ​ല​ജ​യും ഇ​പ്പോ​ൾ ജീ​വി​ച്ചി​രി​പ്പി​ല്ല. മാ​ർ​ച്ചി​ൽ സാ​ര​ഥി മ​രി​ക്കു​ന്ന​തി​നു മു​മ്പായി താ​ൻ ജ​യ​ല​ളി​ത​യു​ടെ മ​ക​ളാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി എ​ന്നാ​ണ് അ​മൃ​ത പ​റ​യു​ന്ന​ത്.ബന്ധുക്കളായ ലളിത, രഞ്ജനി രവീന്ദ്രനാഥ് എന്നിവരും അമൃതയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ജയലളിതയ്ക്ക് ഒരു മകള്‍ ജനിച്ചിരുന്നെന്ന് അവരുടെ അര്‍ദ്ധ സഹോദരിയും വെളിപ്പെടുത്തിയിരുന്നു. തന്റെ വല്യമ്മയാണ് ആ കുട്ടിയെ വളര്‍ത്തിയിരുന്നതെന്നും ജയലളിതയുടെ പിതാവിന്റെ സഹോദരി പുത്രിയായ ലളിത വെളിപ്പെടുത്തി. 1980 ആഗസ്ത് 14 ന് ചെന്നൈയിലുള്ള ജയലളിതയുടെ മൈലാപ്പൂര്‍ വസതിയില്‍ ജനിച്ചതായാണ് അമൃത അവകാശപ്പെടുന്നത്. എന്നാല്‍ ജയലളിത പ്രസവിച്ച വിവരം വീട്ടുകാര്‍ മൂടിവെച്ചു. ബ്രാഹ്മണ കുടുംബത്തിന്റെ അന്തസ്സ് തകരാതിരിക്കാന്‍ തന്നെ വളര്‍ത്താനായി ബന്ധുവായ ഷൈലജയെ ഏല്‍പ്പിക്കുകയായിരുന്നു – അമൃത പറയുന്നു. ജയലളിത അസുഖബാധിതയായി അപ്പോളോ ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ സന്ദര്‍ശിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ശശികലയും കൂട്ടരും അതിന് അമൃതയെ അനുവദിച്ചിരുന്നില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments