Friday, March 29, 2024
HomeInternationalഫ്‌ളോറിഡ സ്‌കൂളിലെ വെടിവെയ്പ്പ്; കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ പ്രയത്‌നിച്ച ഇന്ത്യൻ വംശജ

ഫ്‌ളോറിഡ സ്‌കൂളിലെ വെടിവെയ്പ്പ്; കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ പ്രയത്‌നിച്ച ഇന്ത്യൻ വംശജ

പതിനേഴു പേരുടെ കൊലപാതകത്തിൽ കലാശിച്ച ഫ്‌ളോറിഡയിലെ സ്‌കൂളിലെ വെടിവയ്പ്പിന്റെ ഇടയിൽ കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ പ്രയത്‌നിച്ച ഒരു അധ്യാപിക ഇന്ത്യൻ വംശജ. അധ്യാപികയേയും അവരുടെ സമയോചിത ഇടപെടലിനെക്കുറിച്ചുമാണ് രക്ഷപെട്ട കുട്ടികളും അവരുടെ ബന്ധുക്കളും വാചാലമാകുന്നത്. ബുധനാഴ്ച ഉച്ചയോടെ രണ്ടാം തവണയും അപായ സൈറന്‍ മുഴങ്ങിയതിനെ തുടര്‍ന്നാണ് ഗണിത അധ്യാപികയായ ശാന്തി വിശ്വനാഥന് അപകടം മണത്തത്. തുടര്‍ന്ന് തന്റെ ക്ലാസ് റൂമിന്റെ വാതിലുകളും ജനാലകളും അടയ്ക്കുകയും കുട്ടികളെ ആക്രമി കാണാത്തവിധം മറയ്ക്കുകയുമായിരുന്നു എന്ന് ഒരു വിദ്യാര്‍ഥിയുടെ അമ്മ പ്രദേശിക മാധ്യമങ്ങളോട് പറഞ്ഞു.വെടിവയ്പ്പ് അവസാനിച്ച ശേഷം അമേരിക്കന്‍ പോലീസ് സേനാ വിഭാഗമായ സ്‌പെഷന്‍ വെപ്പണ്‍സ് ആന്‍ഡ് ടാറ്റിക്‌സ് ഉദ്യോഗസ്ഥരെത്തി വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടിട്ടും അത് ആക്രമിയുടെ തന്ത്രമാണെന്ന് കരുതി ഒരു പരീക്ഷണത്തിന് അവര്‍ ഒരുക്കമായിരുന്നില്ല.

താന്‍ വാതില്‍ തുറക്കില്ലെന്നും വേണെങ്കില്‍ താക്കോല്‍ ഉപയോഗിച്ച് തുറക്കാനാണ് ശാന്തി പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ജനല്‍ തുറന്ന് കുട്ടികളെ പുറത്തെത്തിക്കുകയായിരുന്നു എന്ന് ബ്രിയാന്‍ എന്ന വിദ്യാര്‍ഥി തന്റെ അമ്മയ്ക്ക് മെസേജ് അയച്ചിരുന്നു. ഫ്‌ളോറിഡയിലെ പാര്‍ക്ക്‌ലാന്‍ഡ് സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളിലാണ് പൂര്‍വ്വ വിദ്യാര്‍ഥിയായ നിക്കോളാസ് ക്രൂസ് കഴിഞ്ഞ ബുധനാഴ്ച വെടിവയ്പ്പ് നടത്തിയത്. ആക്രമണത്തില്‍ 15 കുട്ടികളും രണ്ട് അധ്യാപകരും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments