Friday, April 19, 2024
HomeNational"ബിജെപി പ്രചരിപ്പിക്കുന്നത് വെറുപ്പിന്‍റെ ഭാഷ" ; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

“ബിജെപി പ്രചരിപ്പിക്കുന്നത് വെറുപ്പിന്‍റെ ഭാഷ” ; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ദില്ലിയില്‍ ആരംഭിച്ച കോണ്‍ഗ്രസിന്‍റെ രണ്ട് ദിവസത്തെ സമ്പൂര്‍ണ സമ്മേളനത്തില്‍ ബിജെപിയേയും മോദിയേയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ബിജെപി ഭരണം രാജ്യത്തെ വിഭജിച്ചിരിക്കുകയാണ്. വെറുപ്പിന്‍റെ രാഷ്ട്രീയമാണ് ബിജെപി പ്രചരിപ്പിക്കുന്നത്. കോണ്‍ഗ്രസിന് മാത്രമേ രാജ്യത്തെ രക്ഷിക്കാനാകൂവെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ബിജെപിയെ നേരിടാന്‍ സമാനചിന്താഗതിക്കാരായ രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കിബിജെപി വെറുപ്പിന്‍റെ രാഷ്ടീയം പ്രചരിപ്പിക്കുമ്പോള്‍ ഞങ്ങള്‍ സ്നേഹത്തിന്‍റെ രാഷ്ട്രീയമാണ് പ്രചരിപ്പിക്കുന്നത്. കോണ്‍ഗ്രസിന് മാത്രമാണ് രാജ്യത്തെ ഒന്നിപ്പിക്കാന്‍ കഴിയുന്നത്. രാജ്യത്തെ ഒന്നിച്ച് നയിക്കാന്‍ കോണ്‍ഗ്രസിന്‍റെ ചിഹ്നമായ ‘കൈയ്ക്ക്’ മാത്രമേ കഴിയൂവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രണ്ട് ദിവസത്തെ പ്ലീനറി സമ്മേളനത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ആശങ്ങള്‍ പങ്കുവെയ്ക്കും. കരുത്താര്‍ജ്ജിച്ച ഒരു കോണ്‍ഗ്രസ്സാകണം ഇനി രാജ്യത്ത് വേണ്ടതെന്നും രാഹുല്‍ വ്യക്തമാക്കി.ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള സര്‍ക്കാര്‍ തിരുമാനത്തെ സമ്മേളനം എതിര്‍ത്തു. ഇതിനെതിരെ സമ്മേളനം പ്രമേയം പാസാക്കി. സമാന ചിന്താഗതിക്കാരായ പാര്‍ട്ടിക്കാരുമായി സഹകരിക്കാമെന്ന് സമ്മേളനം പ്രമേയം പാസാക്കിയെങ്കിലും വിശാല രാഷ്ട്രീയ സഖ്യത്തെ കുറിച്ച് പ്രമേയത്തില്‍ പരാമര്‍ശിച്ചിട്ടില്ല. വോട്ടിങ്ങ് മെഷീനുകള്‍ക്ക് പകരം ബാലറ്റ് പേപ്പറിലേക്ക് തിരിച്ചുപോകണമെന്നും രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തമാക്കുന്നുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments