Wednesday, April 24, 2024
HomeNationalഅഭയാര്‍ഥി ക്യാംപിന് തീ വെച്ചത് യുവമോര്‍ച്ച പ്രവര്‍ത്തകർ;കുറ്റം ഏറ്റെടുത്ത് യുവമോര്‍ച്ച നേതാവ്

അഭയാര്‍ഥി ക്യാംപിന് തീ വെച്ചത് യുവമോര്‍ച്ച പ്രവര്‍ത്തകർ;കുറ്റം ഏറ്റെടുത്ത് യുവമോര്‍ച്ച നേതാവ്

ഡല്‍ഹി കാളിന്ദി കുഞ്ചിലെ രോഹിംഗ്യന്‍ അഭയാര്‍ഥി ക്യാംപിന് തീ വെച്ചത് യുവമോര്‍ച്ച പ്രവര്‍ത്തകരാണെന്ന് വെളിപ്പെടുത്തല്‍. കുറ്റം ഏറ്റെടുത്ത് യുവമോര്‍ച്ച നേതാവ് ട്വീറ്റ് ചെയ്‌തു. മനീഷ് ചന്ദേലയെന്ന ഡല്‍ഹിയിലെ യുവമോര്‍ച്ച നേതാവാണ് തീവെച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.’വെല്‍ഡണ്‍ മൈ ഹീറോസ്’ എന്നായിരുന്നു അഭയാര്‍ഥി ക്യാംപ് കത്തിയമര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം മനീഷ് ചന്ദേല ട്വീറ്റ് ചെയ്തത്. എന്തിനാണ് വെല്‍ഡണ്‍ എന്ന ചോദ്യത്തിന്, അതെ, ഞങ്ങളാണ് രോഹിംഗ്യകളുടെ വീട് കത്തിച്ചത് എന്നായിരുന്നു മറുപടി. ഞങ്ങള്‍ ആണ് ഇത് ചെയ്തത്, ഇനിയും ചെയ്യുമെന്നും മനീഷ് ട്വീറ്റ് ചെയ്‌തു.സാമൂഹ്യപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും വിഷയത്തില്‍ ഇടപെട്ട് പൊലീസ് അന്വേഷണം ആവശ്യപ്പെട്ടതോടെ ഇയാള്‍ ട്വീറ്റ് ഡിലീറ്റ് ചെയ്‌തു. ഞായറാഴ്ച്ച പുലര്‍ച്ചെയാണ് രോഹിംഗ്യന്‍ അഭയാര്‍ഥി ക്യാമ്പില്‍ തീപിടിത്തം ഉണ്ടായത്. 230ഓളം പേര്‍ ക്യാംപിലുണ്ടായിരുന്നു. പലരുടെയും കുടിലുകളും മറ്റ് വസ്‌തുക്കളുമെല്ലാം കത്തിയമര്‍ന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments