പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഉജ്ജ്വല വിജയത്തിലേക്ക്. രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പി ബഹുദൂരം പിറകിലാണ്. കോണ്‍ഗ്രസും സി.പി.എമ്മും മറ്റ് ഇടതു കക്ഷികളും പേരിനു സാന്നിധ്യമറിയിച്ചുവെന്ന് മാത്രം. ഉച്ചക്ക് ഒന്നര വരയുള്ള കണക്ക് പ്രകാരം ഗ്രാപഞ്ചായത്തുകളില്‍ 825 ല്‍ മത്സരം നടന്ന 240 ജില്ലാ പരിഷത് സീറ്റുകളും തൃണമൂല്‍ നേടി. 2013 ലെ തെരഞ്ഞെടുപ്പില്‍ 213 സീറ്റുകള്‍ നേടിയിരുന്ന ഇടതു മുന്നണിക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാനായിട്ടില്ല. ബി.ജെ.പിക്കും കോണ്‍ഗ്രസിനും മറ്റു പാര്‍ട്ടികള്‍ക്കും ഒറ്റ സീറ്റു പോലും ലഭിച്ചിട്ടില്ല. 2013ല്‍ കോണ്‍ഗ്രസ്77ഉം മറ്റു പാര്‍ട്ടികള്‍ നാലും സീറ്റുകള്‍ ജില്ലാ പരിഷതില്‍ നേടിയിരുന്നു. പഞ്ചായത്ത് സമിതിയില്‍ തെരഞ്ഞെടുപ്പ് നടന്ന 124 സീറ്റില്‍ 124 ഉം തൃണമൂല്‍ നേടി.ഗ്രാമപഞ്ചായത്ത് സീറ്റിലേക്ക് നടന്ന മത്സരത്തിലാണ് മറ്റു പാര്‍ട്ടികള്‍ക്ക് സാന്നിധ്യമറിയിക്കാനെങ്കിലും ആയിട്ടുള്ളത്. 3215 സീറ്റില്‍ മത്സരം നടന്ന 1195 സീറ്റുകളില്‍ 1053 സീറ്റുകള്‍ തൃണമൂല്‍ നേടിയപ്പോള്‍ ഇടതു മുന്നണി ഒമ്ബതും ബി.ജെ.പി 91ഉം കോണ്‍ഗ്രസ് എട്ടും മറ്റു പാര്‍ട്ടികള്‍ 34 സീറ്റും നേടിയിട്ടുണ്ട്. 2013ല്‍ ഇടതുപക്ഷം 810ഉം ബി.ജെ.പി 32ഉം കോണ്‍ഗ്രസ് 328ഉം മറ്റുള്ളവര്‍ 98 സീറ്റും നേടിയിരുന്നു. നിരവധി വോെട്ടണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളും കൗണ്ടിങ് ഏജന്റുമാരും ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. പലയിടങ്ങളിലും സ്ഥാനാര്‍ഥികളും ഏജന്റുമാരും വോെട്ടണ്ണല്‍ കേന്ദ്രം വിട്ടു പോകാന്‍ നിര്‍ബന്ധിതരായി. സംഭവത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും സി.പി.എമ്മും പ്രതിഷേധിച്ചു. വടക്കന്‍ ദിനാജ്പൂരില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ നടത്തിയ വെടിവെപ്പില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയക്കൊടി പാറിച്ചു
RELATED ARTICLES