കര്‍ണാടകയെ പിന്തുടര്ന്ന് സര്‍ക്കാര്‍ രൂപീകരണ ആവശ്യവുമായി ഗോവയിലെയും ബിഹാറിലെയും ഏറ്റവും വലിയ ഒറ്റകക്ഷികളായ കോണ്‍ഗ്രസും ആര്.ജെ.ഡിയും രംഗത്ത്. ആര്.ജെ.ഡിയാണ് ബിഹാറിലെ ഏറ്റവും വലിയ ഒറ്റകക്ഷി. സംസ്ഥാനത്ത് സര്‍ക്കാരുണ്ടാക്കാന്‍ അനുവദിക്കണമെന്ന് ആര്.ജെ.ഡി നേതാവ് തേജസ്വി യാദവ് ആവശ്യപ്പെട്ടു. എം.എല്‍.എമാര്‍ക്കൊപ്പം നാളെ ഉച്ചക്ക് ഒരു മണിക്ക്ഗവര്ണറെ കാണും. കര്‍ണാടകയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയെ ഗവര്‍ണര്‍ സര്ക്കാരുണ്ടാക്കാണ് ക്ഷണിച്ചതുപോലെ ഇവിടെ ആര്.ജെ.ഡിയെ സര്‍ക്കാരുണ്ടാക്കാന്‍ അനുവദിക്കുമെന്നാണ് കരുതുന്നതെന്നും തേജസ്വി പറഞ്ഞു.അതേസമയം കേവല ഭൂരിപക്ഷമില്ലാതെ പ്രാദേശിക പാര്‍ട്ടികളുടെ സഹായത്തോടെ ബി.ജെ.പി അധികാരത്തിലേറിയ ഗേവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് 16 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നാളെ ഗവര്‍ണറെ കാണാന്‍ അനുവാദം തേടി. ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സാവകാശം നല്‍കണമെന്നും എം.എല്‍.എമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഗവര്‍ണര്‍ എന്തു മറുപടിയാണ് നല്‍കുകയെന്ന് വ്യക്തമല്ല. കര്‍ണാടകയിലും ഗോവയിലും രണ്ട് മാനദണ്ഡം പാടില്ലെന്ന് ഗോവ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചൗധാന്‍കര്‍ പറഞ്ഞു. കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിക്ക് അധികാരത്തിലേറാമെങ്കില്‍ ഇവിടെയും അതനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. 2017 ഫെബ്രുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 17 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായത് കോണ്‍ഗ്രസായിരുന്നു. ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത ഗോവയില്‍ 13 സീറ്റുകള്‍ മാത്രം നേടിയ ബി.ജെ.പി പ്രേദശിക പാര്‍ട്ടികളുടെ സഹായത്തോടെ 21 സീറ്റുകള്‍ തികച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുകയായിരുന്നു. പ്രാദേശിക പാര്‍ട്ടികളെ പിടിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുേമ്ബാഴേക്കും കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീകറിനെ രാജിെവപ്പിച്ച് മുഖ്യമന്ത്രി സ്ഥാനം നല്കി സര്‍ക്കാര്‍ രൂപീകരണം ബി.ജെ.പി പൂര്‍ത്തിയാക്കിയിരുന്നു. ഇതേതന്ത്രം കര്‍ണാടകയില്‍ ജെ.ഡി.എസിനെ കൂട്ടു പിടിച്ച് കോണ്‍ഗ്രസ് പയറ്റിയപ്പോള്‍ ബി.ജെ.പി ചായ്വുള്ള ഗവര്‍ണര്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കുകയും ഭൂരിപക്ഷം തെളിയിക്കാന്‍ മുെമ്ബങ്ങുമില്ലാത്ത വിധം 15 ദിവസത്തെ സമയം അനുവദിക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് ഗോവ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഗവര്‍ണറെ കാണാനിരിക്കുന്നത്. നിലവില്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീകര്‍ അസുഖബാധിതനായി ചികിത്സയിലായതിനാല്‍ ഭരണം സ്തംഭിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേരത്തെ പരാതിപ്പെട്ടിരുന്നു. ഗോവക്ക് മുഖ്യമന്ത്രിയെ തരൂവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ മോദിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.