ഇറോം ശർമ്മിളയും ബ്രിട്ടീഷ്​ പൗരനും ഡെസ്​മണ്ട്​ കുടിനോയും വിവാഹതിരായി (video)

erom sharmila

മണിപ്പൂരിന്റെ ഉരുക്കു വനിത ഇറോം ശർമ്മിളയും ബ്രിട്ടീഷ്​ പൗരനും  സുഹൃത്തുമായ ഡെസ്​മണ്ട്​ കുടിനോയും വിവാഹതിരായി. തമിഴ്​നാട്ടിലെ കൊടൈക്കനാലിൽ നടന്ന ചടങ്ങിൽ വളരെ അടുത്ത സുഹൃത്തുക്കൾ മാത്രമാണ്​ പങ്കെടുത്തത്​. ഇരുവരുടെയും കുടംബാംഗങ്ങളാരും ചടങ്ങിൽ പങ്കെടുത്തിട്ടില്ല.

45കാരിയായ ഇറോം 16 വർഷത്തെ നിരാഹാരം അവസാനിപ്പിച്ച്​ കഴിഞ്ഞ വർഷമാണ്​ രാഷ്​ട്രീയത്തിലിറങ്ങിയത്​. മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്​സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു. തുടർന്ന്​ രാഷ്​ട്രീയം ഉപേക്ഷിച്ച്​ വിവാഹിതയാകാൻ തീരുമാനിക്കുകയായിരുന്നു​. 55കാരനായ കുടിനോക്ക്​ ഗോവയിൽ ബന്ധുക്കളുണ്ട്​.
വിവാഹത്തി​​​​ന്റെ നിയമപരമായ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി ഇരുവരും കഴിഞ്ഞ രണ്ടുമാസങ്ങളായി കൊടൈക്കനാലിൽ താമസിക്കുകയായിരുന്നു.

തമിഴ്​നാട്ടിലെ ഹിന്ദു മക്കൾ കക്ഷി  വിവാഹത്തിനെതിരെ ആഗസ്​ത്​ നാലിന്​ പരാതി നൽകിയിരുന്നു. എന്തുകൊണ്ടാണ്​ എതിർപ്പെന്ന്​ അറിയില്ലെന്നു പറഞ്ഞ ശർമ്മിള ഇതു രണ്ടുപേരുടെ സ്വകാര്യ ജീവിതമാണെന്നും പറഞ്ഞിരുന്നു. വിവാഹം ചെയ്​താലും ഇല്ലെങ്കിലും തങ്ങൾ കൊടൈക്കനാലിലെ വീട്ടിൽ ഒരുമിച്ച്​ താമസിക്കുമെന്നും ഇറോം നേരത്തെ വ്യക്​തമാക്കിയിരുന്നു.