Saturday, April 20, 2024
HomeNationalഈദ് നമസ്​കാരങ്ങൾ തടയാൻ കഴിയില്ലെങ്കിൽ ജൻമാഷ്​ടമി ആഘോഷിക്കുന്നത് തടയരുത് : ആദിത്യനാഥ്

ഈദ് നമസ്​കാരങ്ങൾ തടയാൻ കഴിയില്ലെങ്കിൽ ജൻമാഷ്​ടമി ആഘോഷിക്കുന്നത് തടയരുത് : ആദിത്യനാഥ്

ഇൗദിന്​ റോഡുകളിൽ നടക്കുന്ന നമസ്​കാരങ്ങൾ തടയാൻ കഴിയില്ലെങ്കിൽ പൊലീസ്​ സ്​റ്റേഷനുകളിൽ  ജൻമാഷ്​ടമി ആഘോഷിക്കുന്നതും തടയാൻ അവകാശമില്ലെന്ന്​ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. വർഷാവർഷം ശിവ ആരാധകർ നടത്തുന്ന കൻവാർ യാത്രയിൽ മൈക്കുകൾക്കും സംഗീത ഉപകരണങ്ങൾക്കും ഡി.ജെക്കും വിലക്ക്​ ഏർപ്പെടുത്തുമ്പോൾ എല്ലായിടത്തും മൈക്കുകൾ നിരോധിച്ചിട്ടുണ്ടെന്ന്​ ഉദ്യോഗസ്​ഥർ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ആരാധനാകേന്ദ്രത്തിൽ നിന്നും ഉയർന്ന ശബ്​ദങ്ങൾ ഉണ്ടാകരുത്​. ഇൗ നിരോധനം സാധ്യമല്ലെങ്കിൽ കൻവാർ യാത്ര സാധാരണപോലെ തന്നെ നടത്താമെന്നും അദ്ദേഹം പറഞ്ഞു. നോയിഡയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത്​ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്​.

കൻവാർ യാത്രയിൽ മൈക്കും സംഗീതവും ഡി.ജെയും നിരോധിച്ചുവെന്ന്​ ഉദ്യോഗസ്​ഥർ തന്നെ അറിയിച്ചിരുന്നു. ഇതൊന്നമില്ലാത്ത യാത്ര കൻവാർ യാത്രയോ അതോ വിലാപയാത്രയോ. അവർ സംഗീത ഉപകരണങ്ങൾ വായിക്കുന്നില്ലെങ്കിൽ, പാടുകയും നൃത്തം ചെയ്യുകയും ഇല്ലെങ്കിൽ,മൈക്ക് ​ ഉപ​യോഗിക്കുന്നില്ലെങ്കിൽ എങ്ങനെയാണത്​ കൻവാർ യാത്രയാവുക എന്നും യോഗി ചോദിച്ചു.

എല്ലാ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഗണേശോത്​സവം ആഘോഷിക്കുന്നത്​ ആരും എതിർക്കിെല്ലന്നും അദ്ദേഹം പറഞ്ഞു. ഉത്​സവങ്ങൾ ആഘോഷിക്കാൻ എല്ലാവർക്കും  സ്വാതന്ത്ര്യമുണ്ടെന്നും യോഗി കൂട്ടിച്ചേർത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments