Thursday, March 28, 2024
HomeNationalവോട്ടിങ് മെഷീൻ ചോർത്താൻ ബിജെപി സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരെ വാടകയ്ക്കെടുത്തു-ഹര്‍ദ്ദിക് പട്ടേൽ

വോട്ടിങ് മെഷീൻ ചോർത്താൻ ബിജെപി സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരെ വാടകയ്ക്കെടുത്തു-ഹര്‍ദ്ദിക് പട്ടേൽ

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഇവിഎം മെഷീനുകള്‍ ചോര്‍ത്താന്‍ ബിജെപി സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍മാരെ വാടകയ്ക്കെടുത്തെന്ന് ഹര്‍ദ്ദിക് പട്ടേലിന്റെ വെളിപ്പെടുത്തല്‍. ട്വിറ്ററിലൂടെയായിരുന്നു ഹര്‍ദ്ദികിന്റെ വെളിപ്പെടുത്തല്‍. 4000 വോട്ടിംഗ് മെഷീനുകള്‍ ചോര്‍ത്തിയിട്ടുണ്ട്. അഹമ്മദാബാദിലെ കമ്പനിയില്‍ നിന്നും 140 എന്‍ജിനിയര്‍മാരെ ഇതിനായി വാടകയ്ക്കെടുത്തു. വൈസ്നഗര്‍, രത്നാപൂര്‍, വാവ് എന്നിവിടങ്ങളിലും പട്ടേല്‍ ഭൂരിപക്ഷ പ്രദേശങ്ങളിലും ഇവിഎം മെഷീന്‍ ചോര്‍ത്താന്‍ ശ്രമം നടന്നുവെന്നും ഹര്‍ദ്ദിക് ആരോപിച്ചു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ ശേഷിക്കെയാണ് ഹര്‍ദ്ദിക് ഗുരുതര ആരോപണമുന്നയിച്ചിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments