സാഗര്‍ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തേക്ക് ; അടുത്ത 12 മണിക്കൂറില്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കും

wind

ഏദന്‍ ഗള്‍ഫില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ഇന്ത്യന്‍ തീരത്തേക്ക് സാഗര്‍ ചുഴലിക്കാറ്റായി മാറിയെത്തുന്നതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുളളതായും അറിയിപ്പുണ്ട്. അടുത്ത 12 മണിക്കൂറില്‍ സാഗര്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ നിര്‍ദ്ദേശമുണ്ട്.