Friday, April 19, 2024
HomeNationalപശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയക്കൊടി പാറിച്ചു

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയക്കൊടി പാറിച്ചു

പശ്ചിമ ബംഗാള്‍ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ്​ ഉജ്ജ്വല വിജയത്തിലേക്ക്​. രണ്ടാം സ്​ഥാനത്തെത്തിയ​ ബി.ജെ.പി ബഹുദൂരം പിറകിലാണ്​​. കോണ്‍ഗ്രസും സി.പി.എമ്മും മറ്റ്​ ഇടതു കക്ഷികളും പേരിനു സാന്നിധ്യമറിയിച്ചു​വെന്ന്​ മാത്രം. ഉച്ചക്ക്​ ഒന്നര വരയുള്ള കണക്ക്​ പ്രകാരം ഗ്രാപഞ്ചായത്തുകളില്‍ 825 ല്‍ മത്​സരം നടന്ന 240 ജില്ലാ പരിഷത്​​ സീറ്റുകളും തൃണമൂല്‍ നേടി. 2013 ലെ തെരഞ്ഞെടുപ്പില്‍ 213 സീറ്റുകള്‍ നേടിയിരുന്ന ഇടതു മുന്നണിക്ക്​ ഒരു സീറ്റില്‍ പോലും വിജയിക്കാനായിട്ടില്ല. ബി.ജെ.പിക്കും കോണ്‍ഗ്രസിനും മറ്റു പാര്‍ട്ടികള്‍ക്കും ഒറ്റ സീറ്റു പോലും ലഭിച്ചിട്ടില്ല. 2013ല്‍ കോണ്‍ഗ്രസ്​77ഉം മറ്റു പാര്‍ട്ടികള്‍ നാലും സീറ്റുകള്‍ ജില്ലാ പരിഷതില്‍ നേടിയിരുന്നു. പഞ്ചായത്ത്​ സമിതിയില്‍ തെരഞ്ഞെടുപ്പ്​ നടന്ന 124 സീറ്റില്‍ 124 ഉം തൃണമൂല്‍ നേടി.ഗ്രാമപഞ്ചായത്ത്​ സീറ്റിലേക്ക്​ നടന്ന മത്​സരത്തിലാണ്​ മറ്റു പാര്‍ട്ടികള്‍ക്ക്​ സാന്നിധ്യമറിയിക്കാനെങ്കിലും ആയിട്ടുള്ളത്​. 3215 സീറ്റില്‍ മത്​സരം നടന്ന 1195 സീറ്റുകളില്‍ 1053 സീറ്റുകള്‍ തൃണമൂല്‍ നേടിയപ്പോള്‍ ഇടതു മുന്നണി ഒമ്ബതും ബി.ജെ.പി 91ഉം കോണ്‍ഗ്രസ്​ എട്ടും മറ്റു പാര്‍ട്ടികള്‍ 34 സീറ്റും നേടിയിട്ടുണ്ട്​. 2013ല്‍ ഇടതുപക്ഷം 810ഉം ബി.ജെ.പി 32ഉം കോണ്‍ഗ്രസ്​ 328ഉം മറ്റുള്ളവര്‍ 98 സീറ്റും നേടിയിരുന്നു. നിരവധി വോ​െട്ടണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സ്​ഥാനാര്‍ഥികളും കൗണ്ടിങ്​ ഏജന്‍റുമാരും ആക്രമിക്ക​പ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്​. പലയിടങ്ങളിലും സ്​ഥാനാര്‍ഥികളും ഏജന്‍റുമാരും വോ​െട്ടണ്ണല്‍ കേന്ദ്രം വിട്ടു പോകാന്‍ നിര്‍ബന്ധിതരായി. സംഭവത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും സി.പി.എമ്മും പ്രതിഷേധിച്ചു. വടക്കന്‍ ദിനാജ്​പൂരില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ നടത്തിയ വെടിവെപ്പില്‍ രണ്ടു പേര്‍ക്ക്​ പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്​.

RELATED ARTICLES
- Advertisment -

Most Popular

Recent Comments