യുവ നടിയെ കൂട്ട ബലാത്സഗം ചെയ്ത് ചിത്രങ്ങള്‍ പകര്‍ത്തി

rape 2017

യുവ നടിയെ കൂട്ട ബലാത്സഗം ചെയ്ത് ചിത്രങ്ങള്‍ പകര്‍ത്തിയതായി പരാതി. ഇരുപത്തിമൂന്നുകാരിയായ യുവനടിയെ നായിക വേഷം തരാമെന്നു പറഞ്ഞ് വാഗ്ദാനം ചെയ്താണു മൂന്നുപേര്‍ ചേര്‍ന്നു യുവനടിയെ ക്രൂരമായി പീഡിപ്പിച്ചത്. പീഡനത്തിനുശേഷം ഇവരുടെ കൈവശം ഉള്ള വസ്തുക്കള്‍ മോഷ്ടിച്ചു എന്നും, ഇതോടൊപ്പം കയ്യിലുണ്ടായിരുന്ന ഒന്നേകാല്‍ ലക്ഷം രൂപയും സ്വര്‍ണ്ണവും നഷ്ടമായിട്ടുണ്ടെന്നും നടി പരാതിയില്‍ പറയുന്നു. കുന്താപൂര്‍ പോലീസ് സ്റ്റേഷനിലാണു മൂന്നു പേര്‍ക്കെതിരെ നടി പരാതി നല്‍കിയിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിര്‍മ്മാതാവെന്ന പേരില്‍ നടിയെ ബന്ധപ്പെട്ട വ്യക്തി ഇവരോട് പെരുരില്‍ എത്താന്‍ പറയുകയായിരുന്നു. പിന്നീട് അവിടെ എത്തിയ നടിയൊട് നിര്‍മ്മാതാവിന്റെ വീട്ടില്‍ എത്തി സംസാരിക്കണമെന്നും പറഞ്ഞ് വന്നയാള്‍ ഒപ്പം കൂട്ടി. തുടര്‍ന്ന് ഒരു വീട്ടില്‍ നടിയെ എത്തിച്ച്‌ മൂന്നുപേരും ചേര്‍ന്നു പീഡിപ്പിക്കുകയായിരുന്നു എന്നു പോലീസ് പറയുന്നു.