Tuesday, April 16, 2024
HomeCrime9 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സാധുകുഞ്ഞ് അറസ്റ്റിലായി

9 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സാധുകുഞ്ഞ് അറസ്റ്റിലായി

9 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിൽ പ്രതി ഒടുവിൽ അറസ്റ്റിലായി . കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്നപ്രാവച്ചമ്പലം കുടുമ്പന്നൂർ പള്ളിത്തറയിലെ സാധുകുഞ്ഞ് (49) ആണ് അറസ്റ്റിലായിരിക്കുന്നത്. ഇയാളുടെ വീട്ടില്‍ ടി വി കാണാനെത്തിയ നാലാം ക്ലാസുകാരിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സാധുകുഞ്ഞിന്റെ ഭാര്യയും മക്കളും വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് പീഡന ശ്രമം. സംഭവത്തിന് ശേഷം ഇയാള്‍ വിവരം പുറത്ത് പറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അമ്മ മരിച്ച പെണ്‍കുട്ടി അച്ഛനൊപ്പമാണ് താമസിച്ച്‌ വന്നിരുന്നത്. സംഭവത്തിനു ശേഷം പരിഭ്രാന്തിയിലായ കുട്ടി വിവരം അച്ഛനോട് പറഞ്ഞു. വിവരമറിഞ്ഞ കുട്ടിയുടെ അച്ഛന്‍ നേമം പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുക്കുകായിരുന്നു. ഇതേതുടര്‍ന്ന് പോലീസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍ വിവരമറിഞ്ഞ പ്രതി സംഭവം നടന്ന് രണ്ട് ദിവസമായി ഒളിവിലായിരുന്നു. ഫോര്‍ട്ട് അസി. പോലീസ് കമ്മീഷണര്‍ ജെ കെ ദിനിലിന്റെ നേതൃത്വത്തില്‍ നേമം പോലീസ് ഇന്‍സ്‌പെക്ടര്‍ കെ പ്രദീപ്, എസ്‌ഐ മാരായ എസ് എസ് സജി, സഞ്ചു ജോസഫ്, സുരേഷ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിമല്‍ മിത്ര, ശ്രീകാന്ത്, ഷാഡോ പോലീസ് അംഗങ്ങള്‍ എന്നിവരടങ്ങിയ സംഘമാണ് ഒളിവിലായ സാധുകുഞ്ഞിനെ പിടികൂടിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments