Saturday, April 20, 2024
HomeNationalസര്‍ക്കാര്‍ രൂപീകരണ ആവശ്യവുമായി ഗോവയിലും ബിഹാറിലും കോണ്‍​ഗ്രസും ആര്‍.ജെ.ഡിയും

സര്‍ക്കാര്‍ രൂപീകരണ ആവശ്യവുമായി ഗോവയിലും ബിഹാറിലും കോണ്‍​ഗ്രസും ആര്‍.ജെ.ഡിയും

കര്‍ണാടകയെ പിന്തുടര്‍ന്ന്​ സര്‍ക്കാര്‍ രൂപീകരണ ആവശ്യവുമായി ഗോവയിലെയും ബിഹാറിലെയും ഏറ്റവും വലിയ ഒറ്റകക്ഷികളായ കോണ്‍​ഗ്രസും ആര്‍.ജെ.ഡിയും രംഗത്ത്​. ആര്‍.ജെ.ഡിയാണ്​ ബിഹാറിലെ ഏറ്റവും വലിയ ഒറ്റകക്ഷി. സംസ്ഥാനത്ത്​ സര്‍ക്കാരുണ്ടാക്കാന്‍ അനുവദിക്കണമെന്ന്​ ആര്‍.ജെ.ഡി നേതാവ്​​ തേജസ്വി യാദവ് ആവശ്യപ്പെട്ടു​. എം.എല്‍.എമാര്‍ക്കൊപ്പം നാളെ ഉച്ചക്ക്​ ഒരു മണിക്ക്​ഗവര്‍ണറെ കാണും. കര്‍ണാടകയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയെ ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാണ്‍ ക്ഷണിച്ചതുപോലെ ഇവിടെ ആര്‍.ജെ.ഡിയെ സര്‍ക്കാരുണ്ടാക്കാന്‍ അനുവദിക്കുമെന്നാണ്​ കരുതു​ന്നതെന്നും തേജസ്വി പറഞ്ഞു.അതേസമയം കേവല ഭൂരിപക്ഷമില്ലാതെ പ്രാദേശിക പാര്‍ട്ടികളുടെ സഹായത്തോടെ ബി.ജെ.പി അധികാരത്തിലേറിയ ഗേവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച്‌​ 16 കോണ്‍ഗ്രസ്​ എം.എല്‍.എമാര്‍ നാളെ ഗവര്‍ണറെ കാണാന്‍​ അനുവാദം തേടി​. ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സാവകാശം നല്‍കണമെന്നും എം.എല്‍.എമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്​. എന്നാല്‍ ഗവര്‍ണര്‍ എന്തു മറുപടിയാണ്​ നല്‍കുകയെന്ന്​ വ്യക്​തമല്ല. കര്‍ണാടകയിലും ഗോവയിലും രണ്ട്​ മാനദണ്ഡം പാടില്ലെന്ന്​ ഗോവ കോണ്‍​ഗ്രസ്​ അധ്യക്ഷന്‍ ഗിരീഷ്​ ചൗധാന്‍കര്‍ പറഞ്ഞു. കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിക്ക്​ അധികാരത്തിലേറാമെങ്കില്‍​ ഇവിടെയും അതനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. 2017 ഫെബ്രുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 17 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായത്​ കോണ്‍ഗ്രസായിരുന്നു. ​ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത ഗോവയില്‍ 13 സീറ്റുകള്‍ മാ​ത്രം നേടിയ ബി.ജെ.പി പ്ര​േദശിക പാര്‍ട്ടികളുടെ സഹായത്തോടെ 21 സീറ്റുകള്‍ തികച്ച്‌​ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുകയായിരുന്നു. പ്രാദേശിക പാര്‍ട്ടികളെ പിടിക്കാന്‍ കോണ്‍ഗ്രസ്​ ആലോചിക്കു​േമ്ബാഴേക്കും കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീകറിനെ രാജി​െവപ്പിച്ച്‌​ മുഖ്യമന്ത്രി സ്​ഥാനം നല്‍കി സര്‍ക്കാര്‍ രൂപീകരണം ബി.ജെ.പി പൂര്‍ത്തിയാക്കിയിരുന്നു. ഇതേതന്ത്രം കര്‍ണാടകയില്‍ ജെ.ഡി.എസിനെ കൂട്ടു പിടിച്ച്‌​ കോണ്‍​ഗ്രസ്​ പയറ്റിയപ്പോള്‍ ബി.ജെ.പി ചായ്​വുള്ള ഗവര്‍ണര്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കുകയും ഭൂരിപക്ഷം തെളിയിക്കാന്‍ മു​െമ്ബങ്ങുമില്ലാത്ത വിധം 15 ദിവസത്തെ സമയം അനുവദിക്കുകയും ചെയ്​തു. ഇതില്‍ പ്രതിഷേധിച്ചാണ്​ ഗോവ കോണ്‍ഗ്രസ്​ എം.എല്‍.എമാര്‍ ഗവര്‍ണറെ കാണാനിരിക്കുന്നത്​. നിലവില്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീകര്‍ അസുഖബാധിതനായി ചികിത്​സയിലായതിനാല്‍ ഭരണം സ്​തംഭിച്ചിരിക്കുകയാണെന്ന്​ കോണ്‍ഗ്രസ്​ നേരത്തെ പരാതിപ്പെട്ടിരുന്നു. ഗോവക്ക്​ മുഖ്യമന്ത്രിയെ തരൂവെന്ന്​ കോണ്‍​ഗ്രസ്​ നേതാക്കള്‍ മോദിയോട്​ ആവശ്യപ്പെടുകയും ചെയ്​തിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments