Friday, March 29, 2024
HomeNationalസിനിമ സംവിധായകൻ ആത്‌മഹത്യക്കു ശ്രമിച്ചു

സിനിമ സംവിധായകൻ ആത്‌മഹത്യക്കു ശ്രമിച്ചു

ജോലിയുടെ സമ്മര്‍ദ്ദവും അത് നല്‍കുന്ന നിരാശയും സിനിമാലോകത്ത് കൂടുതലാണ്. സംവിധായകരെ സംബന്ധിച്ച്‌ പ്രത്യേകിച്ചും. പ്രശസ്ത സംവിധായകന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വാര്‍ത്തയാണ് സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. തെലുങ്ക് സംവിധായകനും തിരക്കഥാകൃത്തുമായ രാജസിംഹയാണ് മുംബൈയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉറക്കഗുളിക അമിതമായി കഴിച്ച നിലയില്‍ അദ്ദേഹത്തെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.കരിയറില്‍ വേണ്ടരീതിയില്‍ ഉയര്‍ച്ചയുണ്ടാകാത്തതില്‍ കുറച്ചുകാലമായി രാജസിംഹ നിരാശയിലും വിഷാദത്തിലുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്കിലെ ബ്രഹ്മാണ്ഡ ചരിത്ര സിനിമയായ രുദ്രമാദേവിയുടെ സംഭാഷണ രചയിതാവെന്ന നിലയില്‍ അദ്ദേഹം മറ്റ് ഭാഷകളിലും പ്രശസ്തനാണ്.നിത്യ മേനോനും സുദീപും ജോഡിയായ ഹിറ്റ് ചിത്രം ‘ഒക്ക അമ്മായി താപ്പ’യാണ് രാജസിംഹ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. രാജസിംഹയുടെ ആരോഗ്യനിലയെക്കുറിച്ച്‌ ഡോക്‍ടര്‍മാര്‍ പുതിയ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments