ശബരിമല സ്ത്രീ പ്രവേശന കേസില്‍ സുപ്രീം കോടതി ഭരണഘടന ബെഞ്ചില്‍ വാദം തുടങ്ങി

ശബരിമല സ്ത്രീ പ്രവേശന കേസില്‍ സുപ്രീം കോടതി ഭരണഘടന ബെഞ്ചില്‍ വാദം തുടങ്ങി. നാളെയും ഇത് സംബന്ധിച്ച വാദം തുടരും. സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്‍ അഭിഭാഷകന്‍ ആര്‍.പി ഗുപ്തയാണ് ആദ്യം വാദിക്കുന്നത്. ശബരിമല ക്ഷേത്രത്തിന്റെ ചരിത്രം വിശദീകരിച്ചു കൊണ്ടാണ് അഭിഭാഷകന്‍ ഗുപ്ത വാദിച്ചത്. ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരാമര്‍ശിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. മറ്റൊരു ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഇന്ദിരാ ജയ്‌സിങ് വാദിച്ചു.