യേശുദാസുമായി ശബ്​ദസാമ്യമുള്ള അഭിജിത്തിന്​ അവാര്‍ഡ്​ നിഷേധിക്കപ്പെട്ട സംഭവം

0
8

അഭിജിത്ത്​ വിജയന്‍​ എന്ന ഗായകന്‍ ഇന്ന്​ മലയാളികള്‍ക്ക്​ ഏറെ സുപരിചിതനാണ്​. യേശുദാസി​​​െന്‍റ ശബ്ദ സാമ്യമായിരുന്നു അഭിജിത്ത്​ എന്ന ഗായകനെ ആദ്യം ശ്രദ്ധേയനാക്കിയത്​. ത​​​െന്‍റ ശബ്​ദത്തി​​​െന്‍റ ഇൗ സ്വാഭാവിക സവിശേഷത പക്ഷെ അഭിജിത്തി​​​െന്‍റ ജീവിതത്തിലെ വലിയ നഷ്​ടത്തിനു വഴി വെക്കുകയായിരുന്നു. അഭിജിത്ത്​ യേശുദാസിനെ അനുകരിക്കുകയാണെന്ന്​ ആരോപിച്ച്‌​ സംസ്​ഥാന അവാര്‍ഡ് ഇൗ യുവഗായകന്​ നിഷേധിക്കപ്പെട്ടിരുന്നു​.’മായാനദി’ എന്ന ചിത്രത്തിലെ ഷഹബാസ്​ അമന്‍ പാടിയ ‘മിഴിയില്‍ നിന്നും മിഴിയിലേക്ക്​’എന്ന ഗാനവും ഭയാനകം എന്ന ചിത്രത്തില്‍ അഭിജിത്ത്​ ആലപിച്ച ‘കുട്ടനാടന്‍ കാറ്റു ചോദിക്കുന്നു’എന്ന ഗാനവുമായിരുന്നു പ്രധാനമായും അന്തിമ റൗണ്ട്​ മത്സരത്തിലെത്തിയത്​. എന്നാല്‍ അഭിജിത്ത്​ പാടിയ പാട്ടി​​​െന്‍റ ശബ്​ദത്തിനുടമ യേശുദാസ്​ ആണെന്നായിരുന്നു ജൂറിയുടെ ധാരണ. എന്നാല്‍ പിന്നീടാണ്​ ഗായകന്‍ അഭിജിത്ത്​ ആണെന്ന്​ തിരിച്ചറിഞ്ഞത്​. എന്നാല്‍ യേശുദാസിനെ അനുകരിക്കുകയായിരുന്നുവെന്ന്​ കാരണം പറഞ്ഞ്​ പുരസ്​കാരം ഷഹബാസ്​ അമന്​ നല്‍കുകയായിരുന്നു. എന്നാല്‍ ഇൗ നടപടി ജൂറിക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധത്തിന്​ വഴിവെച്ചു. സമൂഹ മാധ്യമങ്ങളിലും മറ്റും നിരവധി ആളുകള്‍ അഭിജിത്തിന്​ പിന്തുണയുമായി രംഗത്തു വന്നു. ഇതിനിടെ രാജ്യാന്തര അംഗീകാരം അഭിജിത്തിനെ തേടിയെത്തി. മികച്ച ഗായകനുള്ള ഇത്തവണത്തെ ടൊറ​േന്‍റാ അന്താരാഷ്​ട്ര സൗത്ത്​ ഏഷ്യന്‍ ഫിലിം അവാര്‍ഡ്​ അഭിജിത്തിനായിരുന്നു ലഭിച്ചത്​. ഇതോടെ മലയാള ചലച്ചിത്ര ലോകത്ത്​ ഇരിപ്പുറപ്പിക്കുകയാണ്​ ഇൗ യുവഗായകന്‍​.അഭിജിത്തിന്​ പുരസ്​കാരം നിഷേധിക്കപ്പെട്ട ‘ഭയാനകം’ എന്ന ചിത്രത്തിലെ ‘കുട്ടനാടന്‍ കാറ്റു ചോദിക്കുന്നു’ എന്ന ഗാനം.