Saturday, April 20, 2024
HomeNationalപത്മ പുരസ്‌കാരങ്ങള്‍ ഇനി പൊതുജനത്തിനു നിര്‍ദേശിക്കാമെന്ന് പ്രധാനമന്ത്രി

പത്മ പുരസ്‌കാരങ്ങള്‍ ഇനി പൊതുജനത്തിനു നിര്‍ദേശിക്കാമെന്ന് പ്രധാനമന്ത്രി

രാജ്യത്തെ പരമോന്നത ബഹുമതികളില്‍ ഒന്നായ പത്മ പുരസ്‌കാരങ്ങള്‍ ഇനി പൊതുജനത്തിനു നിര്‍ദേശിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. പുരസ്‌കാരങ്ങള്‍ക്കു മന്ത്രിമാര്‍ പേരു നിര്‍ദേശിക്കുന്ന രീതിയാണ് കേന്ദ്രസര്‍ക്കാര്‍ ഇതോടെ അവസാനിപ്പിച്ചത്.

പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായവരെ ഓണ്‍ലൈനിലൂടെ നിര്‍ദേശിക്കുന്ന തരത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിയമം പരിഷ്‌കരിച്ചത്. ന്യൂഡല്‍ഹിയില്‍ നീതി ആയോഗ് സംഘടിപ്പിച്ച യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇതു സംബന്ധിച്ചു പ്രഖ്യാപനം നടത്തി.

നിലവില്‍ ജനപ്രതിനിധികള്‍ക്കും, മന്ത്രിമാര്‍ക്കും, സംസ്ഥാന സര്‍ക്കാരുകള്‍ക്കും മാത്രമാണ് പത്മ അവാര്‍ഡുകള്‍ക്ക് നാമനിര്‍ദേശം നല്‍കാന്‍ അധികാരമുള്ളത്. ഇനിമുതല്‍ ആര്‍ക്കും ഓണ്‍ലൈനായി പത്മ അവാര്‍ഡുകള്‍ക്ക് നിര്‍ദേശം നല്‍കാം. ഇതുവരെയുണ്ടായിരുന്ന നിയന്ത്രണം സര്‍ക്കാര്‍ എടുത്തുകളയുകയാണ്. അറിയപ്പെടാതെ ഇരിക്കുന്ന പല പ്രതിഭകളേയും രാജ്യം ഇനി തിരിച്ചറിയുമെന്നും ചരിത്രപരമായ പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments