Friday, March 29, 2024
HomeKeralaസീ​രി​യ​ൽ ന​ടി സ്വ​ർ​ണാ​ഭ​ര​ണ മോ​ഷ​ണ​ക്കേ​സി​ൽ അ​റ​സ്റ്റി​ൽ

സീ​രി​യ​ൽ ന​ടി സ്വ​ർ​ണാ​ഭ​ര​ണ മോ​ഷ​ണ​ക്കേ​സി​ൽ അ​റ​സ്റ്റി​ൽ

മ​ല​യാ​ളി സീ​രി​യ​ൽ ന​ടി സ്വ​ർ​ണാ​ഭ​ര​ണ മോ​ഷ​ണ​ക്കേ​സി​ൽ അ​റ​സ്റ്റി​ൽ. ബം​ഗ​ളൂ​രു​വി​ലെ വീ​ട്ടി​ൽ​നി​ന്നു 35 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന​ശേ​ഷം മു​ങ്ങി​യ സീ​രി​യ​ൽ ന​ടി കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി ത​നൂ​ജ(24)​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ത​ല​ശേ​രി​യി​ൽ​നി​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

ബം​ഗ​ളൂ​രു​വി​ലെ ക​ന​ക്പു​ര ര​ഘു​വ​ന ഹ​ള്ളി​യി​ൽ താ​മ​സി​ക്കു​ന്ന പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി​നി​യു​ടെ വീ​ട്ടി​ൽ​നി​ന്നാ​ണ് ത​നൂ​ജ 35 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം 28 നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ല​യാ​ള​ത്തി​ലെ ചി​ല സീ​രി​യ​ലു​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള ത​നൂ​ജ ഓ​ഗ​സ്റ്റി​ലാ​ണ് പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി​നി​യും ക​ർ​ണാ​ട​ക​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​രി​യു​മാ​യ സ്ത്രീ​യു​ടെ വീ​ട്ടി​ൽ ജോ​ലി​ക്കെ​ത്തി​യ​ത്.

ഒ​രു മാ​സം കൊ​ണ്ടു​ത​ന്നെ വീ​ട്ടു​കാ​രു​ടെ വി​ശ്വ​സ്ത​യാ​യി മാ​റി​യ ത​നൂ​ജ​യെ സെ​പ്റ്റം​ബ​ർ 28 മു​ത​ൽ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​തേ​തു​ട​ർ​ന്ന് ഇ​വ​ർ പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

ക​വ​ർ​ച്ചാ​മു​ത​ലു​ക​ൾ ത​ല​ശേ​രി പി​ലാ​ക്കൂ​ലി​ലെ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ശാ​ഖ​യി​ൽ​നി​ന്നും കൂ​ത്തു​പ​റ​ന്പി​ലെ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ​നി​ന്നു​മാ​യി ക​ണ്ടെ​ത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments