Friday, April 19, 2024
Homeപ്രാദേശികംപത്തനംതിട്ട ജില്ലയിലെ  നാല് സ്ഥലങ്ങളില്‍ നിരോധനാജ്ഞ

പത്തനംതിട്ട ജില്ലയിലെ  നാല് സ്ഥലങ്ങളില്‍ നിരോധനാജ്ഞ

ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംഘർഷങ്ങളും അക്രമ സംഭവങ്ങളും ഉണ്ടായതിനാൽ പത്തനംതിട്ട ജില്ലയിലെ  നാല് സ്ഥലങ്ങളില്‍ ബുധനാഴ്ച കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പമ്പ , സന്നിധാനം, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നീ സ്ഥലങ്ങളിലാണ് നിരോധനാജ്ഞ . സമാധാന സമരം എന്ന പേരില്‍ സംഘപരിവാര്‍ സംഘടനകള്‍ നിലയ്ക്കലും സമീപ പ്രദേശങ്ങളിലും വലിയ അക്രമം നടത്തിയിരുന്നു. പൊലീസിനു നേരെ ശക്തമായ കല്ലേറ് ഉണ്ടായി . രാവിലെ മുതല്‍ നിലയ്ക്കലിലെത്തിയ നിരവധി വാഹനങ്ങൾ പ്രതിഷേധക്കാര്‍ തടഞ്ഞു. മാധ്യമ സംഘത്തിന്റെയും പൊലീസിന്റെയും വാഹനങ്ങൾ തല്ലിത്തകര്‍ത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments