Friday, April 19, 2024
HomeNationalകേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക‌്ബര്‍ രാജിവച്ചു

കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക‌്ബര്‍ രാജിവച്ചു

നീതിക്കായി കോടതിയെ സമീപിക്കുമെന്ന് എം ജെ അക‌്ബര്‍

ആരോപണങ്ങളെ തുടര്‍ന്ന‌് എം ജെ അക‌്ബര്‍ രാജി വച്ചു. ‘മീ ടൂ’ വെളിപ്പെടുത്തലിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക‌്ബര്‍ പത്തി മടക്കി.  നീതിക്കായി കോടതിയെ സമീപിക്കുമെന്ന‌ും ഔദ്യോഗിക പദവി ഒഴിഞ്ഞ്‌ ആരോപണങ്ങളെ നേരിടുന്നതാണ്‌ ഉചിതമെന്ന്‌ കരുതുന്നതായും എം ജെ അക‌്ബര്‍ പ്രസ്‌താവനയില്‍ പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ നേരിട്ട സ്‌ത്രീകള്‍ അനുഭവം വെളിപ്പെടുത്തുന്ന ‘മീ ടൂ’ ക്യാമ്ബയിനിലൂടെയാണ്‌ മാധ്യമപ്രവര്‍ത്തകനായിരുന്ന കാലത്ത്‌ എം ജെ അക്‌ബറില്‍ നിന്നുണ്ടായ അനുഭവങ്ങള്‍ വെളിപ്പെടുത്തി ഇരുപതോളം സ്‌ത്രീകള്‍ രംഗത്തെത്തിയത്‌.

ഇരുപതോളം വനിതാ മാധ്യമപ്രവര്‍ത്തകർ എം ജെ അക്‌ബറിനെതിരെ ആരോപണവുമായി രംഗത്തെത്തി

വെളിപ്പെടുത്തലുകളെ തുടര്‍ന്ന്‌ എം ജെ അക്‌ബര്‍ രാജിവെക്കണമെന്ന്‌ പ്രതിപക്ഷ പാര്‍ടികള്‍ ആവശ്യപ്പെട്ടിരുന്നു. സമ്മര്‍ദ്ദമുയര്‍ന്നതോടെയാണ്‌ എം ജെ അക്‌ബറിന്റെ രാജി. വിവിധ മാധ്യമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇരുപതോളം വനിതാ മാധ്യമപ്രവര്‍ത്തകരാണ്‌ ‘ഏഷ്യന്‍ ഏജി’ന്റെ എഡിറ്ററായിരുന്ന എം ജെ അക്‌ബറിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്‌.

RELATED ARTICLES
- Advertisment -

Most Popular

Recent Comments