Thursday, March 28, 2024
HomeCrimeരാഹുല്‍ ഈശ്വർ പോലിസ് കസ്റ്റഡിയിലായി

രാഹുല്‍ ഈശ്വർ പോലിസ് കസ്റ്റഡിയിലായി

സമരം അക്രമാസക്തമായതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വർ പോലിസ് കസ്റ്റഡിയിലായി

ശബരിമലയില്‍ സ്ത്രീകളെ കയറ്റുന്ന വിഷയത്തിൽ പ്രതിഷേധിച്ച് നടത്തുന്ന സമരം അക്രമാസക്തമായതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വർ പോലിസ് കസ്റ്റഡിയിലായി. പമ്പാ പോലീസാണ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്തത്. സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് പ്രാര്‍ത്ഥനാസമരം നടത്തുമെന്ന് പ്രഖ്യപിച്ച് നാലു മണിയോടെയാണ് രാഹുല്‍ ഇശ്വര്‍ നിലയ്ക്കലില്‍ വരുന്നത്.

പ്രതിഷേധക്കാരെ പത്തനംതിട്ട സ്‌റ്റേഷനിലെത്തിച്ചു

സമരക്കാരും പൊലീസും തമ്മില്‍ കടുത്ത വാക്കേറ്റമുണ്ടായി. പ്രതിഷേധവുമായി എത്തിയ അയ്യപ്പധര്‍മ്മസേന പ്രവര്‍ത്തരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്യുന്ന പ്രതിഷേധക്കാരെ പത്തനംതിട്ട സ്‌റ്റേഷനിലെത്തിച്ചു.

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക അക്രമം

അതേസമയം ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ നടക്കുന്ന സമരത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക അക്രമം. വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ കയ്യേറ്റം ചെയ്തു. റിപ്പോര്‍ട്ടര്‍, റിപബ്ലിക്, ന്യൂസ് 18 ചാനലുകളുടെ വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു.

വാഹനങ്ങള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു

റിപബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടര്‍ പൂജ പ്രസന്നയും ന്യൂസ് 18 റിപ്പോര്‍ട്ടര്‍ രാധികയും സഞ്ചരിച്ച വാഹനങ്ങള്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ വാര്‍ത്താസംഘം സഞ്ചരിച്ച വാഹനത്തിന് നേരെയും ആക്രമണമുണ്ടായി. ദ ന്യൂസ് മിനുട്ടിന്റെ റിപ്പോര്‍ട്ടര്‍ സരിത ബാലനെ അക്രമികള്‍ കയ്യേറ്റം ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments