Thursday, March 28, 2024
HomeKeralaശബരിമല സമരത്തെ പിന്തുണക്കില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

ശബരിമല സമരത്തെ പിന്തുണക്കില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ തെരുവില്‍ ഇറങ്ങി നടത്തുന്ന സമരത്തെ ഒരു കാരണവശാലും പിന്തുണക്കില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളത്തെ കലാപഭൂമിയാക്കാനുള്ള ഈ സമരം ദോഷകരമെന്ന് വെള്ളാപ്പള്ളി. സമരത്തില്‍ പങ്കെടുക്കേണ്ടെന്ന തീരുമാനം ഭാരവാഹികളുടെ യോഗം അംഗീകരിച്ചുവെന്ന് വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു . ശബരിമല വിഷയത്തില്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കാന്‍ എസ്‌എന്‍ഡിപിക്ക് താല്പര്യമില്ല. നാഥനില്ലാത്ത സമരത്തിന് ആളെ കൂട്ടേണ്ട ഗതികേട് തങ്ങള്‍ക്കില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി .

RELATED ARTICLES
- Advertisment -

Most Popular

Recent Comments