Thursday, April 25, 2024
HomeKeralaകേരളത്തിലെ ജനങ്ങള്‍ക്ക് ദുരിതങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ സമ്മാനിച്ചത് - ചെന്നിത്തല

കേരളത്തിലെ ജനങ്ങള്‍ക്ക് ദുരിതങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ സമ്മാനിച്ചത് – ചെന്നിത്തല

കേരളത്തിലേത് ഒന്നിനും കൊള്ളാത്ത മുഖ്യമന്ത്രിയും സര്‍ക്കാരുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് ഇന്ന് കണ്ണൂരില്‍ തുടങ്ങുന്നതിനെ വിമര്‍ശിച്ച്‌ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. നേട്ടങ്ങളൊന്നും കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത സര്‍ക്കാരിന് ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ അവകാശമില്ല എന്നും അദ്ദേഹം പറഞ്ഞു. ജനവഞ്ചനയുടെ രണ്ട് വര്‍ഷം സംസ്ഥാന തല ഉദ്‌ഘാടനം തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ നടന്നു. സംസ്ഥാനത്ത് വഞ്ചനാദിനം ആചരിക്കുന്നതിന്റെ ഭാഗമായി രമേശ് ചെന്നിത്തല എഴുതിയ ‘എല്ലാം തകര്‍ത്തെറിഞ്ഞ രണ്ട് വര്‍ഷം’ എന്ന പുസ്തകവും പ്രകാശനം ചെയ്തു. എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പുതിയ ഒരു പദ്ധതിപോലും കേരളത്തില്‍ ആരംഭിച്ചിട്ടില്ല എന്നു മാത്രമല്ല യു.ഡി.എഫ്. സര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതികള്‍ ഒന്നും തന്നെ പൂര്‍ത്തിയാക്കിയിട്ടുമില്ല എന്നും ചെന്നിത്തല ആരോപിച്ചു.ജനങ്ങള്‍ക്ക് ദുരിതങ്ങള്‍ മാത്രമാണ് എല്‍.ഡി.എഫ്. സര്‍ക്കാര്‍ സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് കണ്ണൂരില്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഘോഷപരിപാടികളില്‍ പങ്കെടുക്കേണ്ട എന്നു തീരുമാനമെടുത്തതും പകരം വഞ്ചനാദിനം ആചരിക്കാന്‍ തീരുമാനിച്ചതെന്നും രമേശ് ചന്നിത്തല പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments