Friday, March 29, 2024
HomeKeralaപള്‍സര്‍ സുനിയുടെ വക്കാലത്ത് അഡ്വ. ആളൂര്‍ ഒഴിഞ്ഞു

പള്‍സര്‍ സുനിയുടെ വക്കാലത്ത് അഡ്വ. ആളൂര്‍ ഒഴിഞ്ഞു

നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി പള്‍സര്‍ സുനിയുടെ വക്കാലത്ത് അഡ്വ. ആളൂര്‍ ഒഴിഞ്ഞു. പള്‍സര്‍ സുനിയെ ചിലര്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആളൂര്‍ വക്കാലത്തൊഴിഞ്ഞത്. എന്നാല്‍ ആരാണ് പള്‍സര്‍ സുനിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്ന് ആളൂര്‍ വ്യക്തമാക്കിയില്ല. അതേസമയം, കേസില്‍ ദിലീപിനെ താറടിക്കാന്‍ മനപൂര്‍വം കേസില്‍ പ്രതിചേര്‍ത്തതാണെന്ന് കേസിലെ പ്രതികളായ മാര്‍ട്ടിനും വിജീഷും മാദ്ധ്യമങ്ങളോട് പറഞ്ഞു. കെട്ടിച്ചമച്ച കേസാണിതെന്നും തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും മാര്‍ട്ടിന്‍ വ്യക്തമാക്കി. ചലച്ചിത്ര മേഖലയില്‍ നിന്നുള്ള നാല് പേരാണ് ഭീഷണിക്ക് പിന്നിലെന്നും പൊലീസ് കസ്റ്റഡിയില്‍ താന്‍ കൊല്ലപ്പെടുമെന്ന് ഭയപ്പെടുന്നതായും കോടതിയില്‍ പുറത്തിറങ്ങുന്നതിനിടെ മാര്‍ട്ടിന്‍ വിളിച്ചു പറഞ്ഞു. അതിനിടെ റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജിനെതിരെ ആരോപണവുമായി പ്രതിയായ വിജീഷ് രംഗത്തെത്തി. ദിലീപിന്റെ പേര് പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് എ.വി ജോര്‍ജ് ഉറപ്പ് നല്‍കിയിരുന്നതായി വിജീഷ് പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments