Thursday, April 25, 2024
HomeKeralaപൊലീസില്‍ മൂന്നാംമുറ കുറഞ്ഞു വരുന്നതായി മുഖ്യമന്ത്രി

പൊലീസില്‍ മൂന്നാംമുറ കുറഞ്ഞു വരുന്നതായി മുഖ്യമന്ത്രി

സംസ്ഥാന പൊലീസില്‍ മൂന്നാംമുറ ഉള്‍പ്പടെയുള്ള ദുഷ്പ്രവണതകള്‍ കുറഞ്ഞു വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും പൊലീസ് സേന മികച്ചത് തന്നെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ നിയമ വിരുദ്ധ നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്ര ഉന്നതനായാലും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി. ഔദ്യോഗിക കാര്യങ്ങള്‍ക്കായി വിന്യസിക്കേണ്ട പൊലീസ് കോണ്‍സ്റ്റബിള്‍മാരെ വീട്ടാവശ്യങ്ങള്‍ക്കും മറ്റ് സേവനങ്ങള്‍ക്കായും ഉപയോഗപ്പെടുത്തുന്ന പ്രവണത പൂര്‍ണ്ണമായും അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments