Wednesday, April 24, 2024
HomeNationalഅധ്യാപികയോട് മുലകള്‍ ഓര്‍ജിനല്‍ ആണോയെന്ന് പ്രിന്‍സിപ്പാള്‍ ചോദിച്ചു

അധ്യാപികയോട് മുലകള്‍ ഓര്‍ജിനല്‍ ആണോയെന്ന് പ്രിന്‍സിപ്പാള്‍ ചോദിച്ചു

കൊല്‍ക്കത്തിയില്‍ അധ്യാപകര്‍ക്കായുള്ള അഭിമുഖത്തിന് ഒരു സ്‌കൂളില്‍ എത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ അധ്യാപികയ്ക്കു നേരിടേണ്ടിവന്നത് വളരെ മോശം പെരുമാറ്റം. സുചിത്ര എന്ന് ട്രാന്‍സ്‌ജെഡന്‍ഡറായിരുന്നു അഭിമുഖത്തിന് എത്തിയത്. 30 കാരിയായ ഇവര്‍ക്ക് രണ്ട് എം എയും ബി എഡ് യോഗ്യതയും 10 വര്‍ഷം അനുഭവ സമ്ബത്തും ഉണ്ടായിരുന്നു. എന്നാല്‍ അഭിമുഖത്തിയപ്പോള്‍ പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെയുള്ള അഭിമുഖ പാനല്‍ ഇവരോട് ചോദിച്ചത് ട്രാന്‍സ്‌ജെഡന്‍ഡര്‍ എന്ന നിലയില്‍ അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു എന്ന് സുചിത്ര പറയുന്നു. തന്റെ മുലകള്‍ ഓര്‍ജിനല്‍ ആണോ എന്നും നിങ്ങള്‍ പ്രസവിച്ച സ്ത്രീയാണോ എന്നും ഇവര്‍ ചോദിച്ചതായി സുചിത്ര പറയുന്നു. എന്റെ വിദ്യാഭ്യാസ യോഗ്യതയും പത്തുവര്‍ഷത്തെ അനുഭവസമ്ബത്തും അവര്‍ക്ക് ഒരു വിഷയമായിരുന്നില്ല. ഒരു പുരുഷന്‍ സ്ത്രീയായതിന്റെ എല്ല അത്ഭുതങ്ങളും നിറഞ്ഞ നോട്ടമായിരുന്നു അവരുടെത്. ഈ ലോകത്തില്‍ മറ്റെന്തൊക്കെ ഉള്‍ക്കൊണ്ടാലും മൂന്നാംലിംഗക്കാരെ ഉള്‍ക്കൊള്ളുക എന്നത് വലിയ ബുദ്ധിമുട്ടാണ്. അതു ഞങ്ങളുടെ ജീവിതത്തെ വലിയ രീതിയില്‍ ബാധിക്കുന്നുണ്ട് എന്ന് സുചിത്ര പറയുന്നു. കൊല്‍ക്കത്തിയിലെ പ്രശ്‌സതമായ സ്‌കൂളിലായിരുന്നു ഇവര്‍ അഭിമുഖത്തിന് ചെന്നത്. അതില്‍ ഒരു അധ്യാപകന്‍ ഇവരോട് പുരുഷന്മാര്‍ ഇടുന്ന തരത്തിലുള്ള വസ്ത്രം ഇട്ട് സ്‌കൂളില്‍ എത്തണം എന്ന് ആവശ്യപ്പെട്ടു. ഇവരുടെ മാര്‍ക്ക് ലിസ്റ്റിലും സര്‍ട്ടിഫിക്കറ്റിലും സുചിത്ര പുരുഷനാണ് എന്നായിരുന്നു രേഖപ്പെടുത്തിരുന്നത്. ഓരോ ചോദ്യത്തിലും താന്‍ അപമാനിക്കപ്പെടുകയായിരുന്നു എന്നും ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി അല്ലായിരുന്നു എങ്കില്‍ ഇവര്‍ ഇങ്ങനെ ചോദ്യങ്ങള്‍ ചോദിക്കുമായിരുന്നോ എന്നും സുചിത്ര ചോദിക്കുന്നു. 2017 ല്‍ ആണ് ഇവര്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധയമായത്. സര്‍ജറി ചെയ്യുന്നതിനു മുമ്ബും ഇവര്‍ കൊല്‍ക്കത്തയിലെ ഒരു സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്തിരുന്നു. എന്നാല്‍ അവിടെയുള്ള എല്ലാവരും വലിയ സഹകരണമായിരുന്നു. സര്‍ജറിക്കു ശേഷം താന്‍ അവിടെ റീ ജോയില്‍ ചെയ്യുന്നതില്‍ മാനേജ്‌മെന്റിന് സന്തോഷമേ ഉണ്ടായിരുന്നുള്ളു എന്നും സുചിത്ര പറഞ്ഞു. കൊല്‍ക്കാത്തയിലെ സ്‌കൂളില്‍ നിന്നു നേരിട്ട് അപമാനത്തിന് മനുഷ്യാവകാശ കമ്മിഷനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സുചിത്ര.

RELATED ARTICLES
- Advertisment -

Most Popular

Recent Comments