Thursday, April 25, 2024
HomeNationalഅ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ന​ട​ത്തു​ന്ന ​ർ​ണ​യ്ക്കെ​തി​രെ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ർ​ശ​നം

അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ന​ട​ത്തു​ന്ന ​ർ​ണ​യ്ക്കെ​തി​രെ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ർ​ശ​നം

മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ന​ട​ത്തു​ന്ന രാ​ജ്നി​വാ​സ് ധ​ർ​ണ​യ്ക്കെ​തി​രെ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ർ​ശ​നം. ല​ഫ്. ഗ​വ​ർ​ണ​റു​ടെ വീ​ട്ടി​ലോ ഓ​ഫീ​സി​ലോ സ​മ​രം ന​ട​ത്താ​നാ​കി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. സ​മ​ര​ത്തി​ന് ആ​രാ​ണ് അ​നു​മ​തി ന​ൽ​കി​യ​തെ​ന്നും കോ​ട​തി ചോ​ദി​ച്ചു. സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​നോ​ടാ​ണ് കോ​ട​തി ഇ​ക്കാ​ര്യം ചോ​ദി​ച്ച​ത്. കേസിൽ ഐഎഎസ് അസോസിയേഷനെകൂടി കക്ഷി ചേർത്തു. കേസിൽ ബുധനാഴ്ച വാദം തുടരും. സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​രു​ന്ന നി​സ​ഹ​ക​ര​ണ സ​മ​രം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് കേ​ജ​രി​വാ​ളും മ​ന്ത്രി​മാ​രാ​യ മ​നീ​ഷ് സി​സോ​ഡ, സ​ത്യേ​ന്ദ്ര ജെ​യി​ൻ, ഗോ​പാ​ൽ റാ​യും ല​ഫ്. ഗ​വ​ർ​ണ​റു​ടെ വ​സ​തി​യി​ൽ സ​മ​രം ആ​രം​ഭി​ച്ച​ത്. നി​സ​ഹ​ക​ര​ണ സ​മ​രം ന​ട​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, വി​ട്ടു​പ​ടി​ക്ക​ൽ റേ​ഷ​ൻ എ​ത്തി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക് അ​നു​മ​തി ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. അ​തേ​സ​മ​യം നി​രാ​ഹാ​ര സ​മ​ര​ത്തി​ലു​ള്ള സ​ത്യേ​ന്ദ്ര ജെ​യി​ന്‍റെ ഷു​ഗ​ർ നി​ല താ​ഴ്ന്ന​തി​നെ തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ലെ ലോ​ക് നാ​യ​ക് ജ​യ് പ്ര​കാ​ശ് നാ​രാ​യ​ണ​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments