Tuesday, April 23, 2024
HomeKeralaപ്രളയക്കെടുതി; ചെങ്ങന്നൂരിൽ ഏഴു മൃതദേഹങ്ങൾ ഇന്ന് ഒഴുകിയെത്തി

പ്രളയക്കെടുതി; ചെങ്ങന്നൂരിൽ ഏഴു മൃതദേഹങ്ങൾ ഇന്ന് ഒഴുകിയെത്തി

പ്രളയക്കെടുതി അതീരൂക്ഷമാകുന്നു. ചെങ്ങന്നൂര്‍ പാണ്ടനാട് ഏഴു മൃതദേഹങ്ങളാണ് ഇന്ന് ഒഴുകിയെത്തിയത്. തിരുവല്ലയിലും തുകലശ്ശേരിയിലും മൃതദേഹങ്ങള്‍ കണ്ടെത്തിതയതായി റിപ്പോര്‍ട്ടുണ്ട്. ഇപ്പോഴും പ്രതീകൂല കാലസ്ഥയാണ് ആലപ്പുഴ ജില്ലയില്‍ ഉള്ളത്. ഇന്നലെ രാത്രി ആരംഭിച്ച കനത്ത മഴ ഇപ്പോഴും തുടരുകയാണ്.ചെങ്ങന്നൂരില്‍ നാല് ഹെലികോപ്റ്ററാണ് ഇന്ന് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. എന്നാല്‍ പല സ്ഥലങ്ങളിലും ഹെലികോപ്റ്റര്‍ ഇറക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ട്. ഇന്നലെ മൂന്ന് മൃതദേഹങ്ങളാണ് ഇവിടെ നിന്നും ലഭിച്ചത്. പല മൃതദേഹങ്ങളും വീട്ടിനുള്ളിലും മറ്റുമായി ഒഴുകി നടക്കുന്നതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥീരീകണം ഇതുവരെ ഉണ്ടായിട്ടില്ല.കുട്ടനാട്ടില്‍ നിന്നും ആളുകളെ പൂര്‍ണമായും ഒഴിപ്പിക്കുകയാണ്.   ഇന്നലെ 5000 പേരെ ഒഴിപ്പിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments