Thursday, April 18, 2024
HomeKeralaപ്രളയക്കെടുതിയില്‍ കുടുങ്ങിക്കിടന്ന 54000 പേരെ രക്ഷപ്പെടുത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍

പ്രളയക്കെടുതിയില്‍ കുടുങ്ങിക്കിടന്ന 54000 പേരെ രക്ഷപ്പെടുത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍

പ്രളയക്കെടുതിയില്‍ പലയിടങ്ങളിലായി കുടുങ്ങിക്കിടന്ന 54000 രക്ഷപ്പെടുത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പ്രളയക്കെടുതിയില്‍ സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് കേരളം കാഴ്ചവയ്ക്കുന്നത്. 900 എയര്‍ ലിഫ്റ്റ് നടത്തിയിട്ടുണ്ട്. നാല് ലക്ഷത്തോളം പേരെ ദുരിതാശ്വാസ ക്യാമ്ബുകളില്‍ എത്തിച്ചു. 169 എന്‍.ഡി.ആര്‍.എഫ് ഗ്രൂപ്പും അഞ്ച് കോളം ബി.എസ്.എഫും 23 ആര്‍മി ഗ്രൂപ്പും എന്‍ജിനീയറിംഗ് വിഭാഗവും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി രംഗത്തുണ്ട്. 22 ഹെലികോ്ര്രപറുകളും 84 നേവി ബോട്ടുകളും 35 കോസ്റ്റ് ഗാര്‍ഡ് ബോട്ടുകളും സഹായത്തിനെത്തിയിട്ടുണ്ട്. ഫയര്‍ഫോഴ്സിന്റെ 59 ബോട്ടും തമിഴ്നാട് ഫയര്‍ഫോഴ്സിന്റെ 16 ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. കൂടാതെ ഒഡിഷയില്‍ നിന്ന് 75 റബ്ബര്‍ ബോട്ടുകള്‍ മനുഷ്യശേഷി ഉള്‍പ്പെടെ എത്തും. 3,200 ഫയര്‍ഫോഴ്സ് സേനാംഗങ്ങളും 40,000 പൊലീസ് സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് സജീവമായി നേതൃത്വം നല്‍കുന്നു. മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും സന്നദ്ധസംഘടനകളും 500 ലധികം ബോട്ടുകളുമായി രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കുന്നു. ഭക്ഷണപ്പൊതികളും മരുന്നുകളും ഉള്‍പ്പെടെ ക്യാമ്ബുകളില്‍ വിതരണം ചെയ്യാനായി. ആവശ്യമായ സഹായങ്ങള്‍ ഓരോ വ്യക്തിക്കും എത്തിക്കുന്നതിന് പരിശ്രമങ്ങള്‍ ദുരിതാശ്വാസ മാനേജ്‌മെന്റിന്റെ ഭാഗമായി നടത്താനാണ് ശ്രമം. ആരും പരിഭ്രാന്തരാകേണ്ടതില്ല. സഹായഹസ്തം എല്ലാവരിലും എത്തിക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. പൊതുജനങ്ങള്‍ രക്ഷാപ്രവര്‍ത്തകരുമായി പരമാവധി സഹകരിക്കുകയും അവരുടെ നിര്‍ദേശങ്ങള്‍ പരമാവാധി അനുസരിക്കുകയും വേണമെന്നും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.അതേസമയം,​ തൃശൂര്‍ ചാലക്കുടി മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ കുടുങ്ങി കിടക്കുന്ന 1500 പേരില്‍ മൂന്ന് പേര്‍ മരിച്ചു. മൂന്ന് ദിവസമായി ഇവിടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാനായിട്ടില്ല. വടക്കന്‍ പറവൂരിലെ പള്ളിയില്‍ അഭയം തേടിയ ആറ് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. എം.എല്‍.എ വി.ഡി.സതീശനാണ് ഇക്കാര്യംഅറിയിച്ചത്. നോര്‍ത്ത് കുത്തിയത്തോട് പള്ളിയില്‍ അഭയം തേടിയവരാണ് മരിച്ചത്. മഴയെ തുടര്‍ന്ന് പള്ളിയുടെ ഒരു ഭാഗം ഇടിഞ്ഞപ്പോള്‍ അതിനടിയില്‍ ഇവര്‍ പെട്ടുപോകുകയായിരുന്നു. പറവൂര്‍ മേഖലയില്‍ ഏതാണ്ട് 7000 പേര്‍ കുടുങ്ങിക്കിടക്കുകയാണ്.അതേസമയം ,​ പത്തനംതിട്ടയിലെ പാണ്ടനാട് ഇല്ലിക്കല്‍ പാലത്തിന് സമീപത്ത് നിന്ന് നാലു മൃതദേഹങ്ങള്‍ ഒഴുകിയ നിലയില്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. ഏറ്റവും കൂടുതല്‍ പേര്‍ കുടുങ്ങി കിടക്കുന്നത് ചെങ്ങന്നൂരിലാണ്. ഇവിടേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാനായിട്ടില്ല. രക്ഷാപ്രവര്‍ത്തവര്‍ക്ക് ഇനിയും കടന്ന് ചെല്ലാനാകാത്ത സ്ഥലങ്ങള്‍ ചെങ്ങന്നൂരിലടക്കം ഉണ്ട്. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ പൂര്‍ണമായി ഇല്ലാതായി പുറംലോകവുമായി ഒരു ബന്ധവുമില്ലാതെയാണ് പലരുടേയും സ്ഥിതി. നാല് ദിവസമായി ഭക്ഷണമില്ല, വെള്ളമില്ല. മരുന്നുപോലും കിട്ടാന്‍ കഴിയാത്ത സ്ഥിതിയില്‍ രോഗികള്‍ അടക്കമുള്ളവര്‍. വാര്‍ദ്ധക്യത്തില്‍ അവശരായവര്‍. കിടപ്പ് രോഗികള്‍. അവരുടെയൊക്കെ ആരോഗ്യ നില എന്താണെന്ന് ഒരു രൂപവുമില്ല. അവിടേക്ക് രക്ഷാ പ്രവര്‍ത്തകര്‍ എത്തുമ്ബോഴേക്കും എന്തായിരിക്കും സ്ഥിതി എന്ന് യാതൊരു തിട്ടവുമില്ല. കനത്ത മഴയിലും വീടിന്റെ ടെറസിലും മറ്റും അഭയം പ്രാപിച്ചിരിക്കുന്നവരെ സ്ഥിതി എന്താണെന്ന് ആര്‍ക്കുമറിയില്ല. ആകെ അനിശ്ചിതാവസ്ഥയാണ്. പലരും നേരത്തെ രക്ഷായ്ക്കായി കേണപേക്ഷിച്ചെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടേക്ക് എത്താനായിട്ടില്ല. ദിവസങ്ങള്‍ പിന്നിടുമ്ബോള്‍ അവരുടെ അവസ്ഥ എന്താണെന്ന് ആര്‍ക്കുമറിയില്ല. പുറംലോകത്തു നിന്ന് ഒറ്റപ്പെട്ട് വെള്ളത്താല്‍ ചുറ്റപ്പെട്ട് നിരവധി ജീവനുകളാണ് രക്ഷയ്ക്കായി കേഴുന്നത്. ചെങ്ങന്നൂരിലും ചാലക്കുടിയും സ്ഥിതി അതീവ ഗുരുതരമാണ്. തീവ്രരക്ഷാപ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. അതിനിടെ പെയ്യുന്ന മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്. മഴ തുടര്‍ന്നാല്‍ സ്ഥിതി കൂടുതല്‍ വഷളാകും. വെള്ളവും ഭക്ഷണവുമില്ലാതെ ചെങ്ങന്നൂരിലടക്കം പതിനായിരങ്ങളാണ് കുടുങ്ങി കിടക്കുന്നത്. ആറന്മുള മേഖലയിലും സ്ഥിതി ഗുരുതരമാണ്. അതേസമയം,​ ഒറ്റപ്പെട്ട് കഴിയുന്നവര്‍ രക്ഷാദൗത്യത്തിനെത്തുന്ന ഹെലികോപ്ടറുകളില്‍ കയറാന്‍ തയ്യാറാകുന്നില്ലെന്ന് വായുസേനയിലെ ഉദ്യോഗസ്ഥര്‍ പറ‍ഞ്ഞു. ഭയം നിമിത്തമാണ് പലരും ഹെലികോപ്ടറുകളില്‍ കയറാന്‍ വിസമ്മതിക്കുന്നത്. എഴുപത് പേരെ ഉള്‍ക്കൊള്ളാവുന്ന ഹെലികോപ്ടറുമായി നാല് തവണ ദൗത്യങ്ങള്‍ക്ക് പുറപ്പെട്ടെങ്കിലും വെറും മൂന്ന് പേര്‍ മാത്രമാണ് കയറാന്‍ തയ്യാറായത്. കയറാന്‍ തയ്യാറാവുന്നവരെ പിന്തിരിപ്പിച്ചവരുമുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments