Friday, April 19, 2024
HomeKeralaകുട്ടനാട്ടില്‍ വെള്ളം ഉയരാന്‍ സാധ്യത; മുഴുവന്‍ ആളുകളെയും ഒഴിപ്പിക്കുമെന്ന് മന്ത്രി

കുട്ടനാട്ടില്‍ വെള്ളം ഉയരാന്‍ സാധ്യത; മുഴുവന്‍ ആളുകളെയും ഒഴിപ്പിക്കുമെന്ന് മന്ത്രി

സുരക്ഷ മുന്‍നിര്‍ത്തി കുട്ടനാട്ടിലെ മുഴുവന്‍ ആളുകളെയും ഒഴിപ്പിക്കുമെന്ന് മന്ത്രി തോമസ് ഐസക്ക്. കുട്ടനാട്ടില്‍ വെള്ളം ഉയരാന്‍ സാധ്യതയുണ്ടെന്നും ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും തോമസ് ഐസക്ക് പറഞ്ഞു. മേഖലയില്‍ നിന്ന് ഇന്ന് 40,000ഓളം ആളുകളെ നഗരത്തിലെ ക്യാമ്ബുകളിലേക്ക് മാറ്റി. ഇവരില്‍ 15,000ഓളം പേര്‍ ബന്ധുവീടുകളിലാണ് തങ്ങുന്നത്. ഇന്നലെ രാത്രിയോട് തന്നെ 90ശതമാനം പേരും മാറാന്‍ തയ്യാറായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചേര്‍ത്തല എസ്‌എന്‍,സെന്റ് മൈക്കിള്‍സ്, എസ്‌എന്‍ ട്രസ്റ്റ്, കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ കെട്ടിടങ്ങള്‍ എന്നിവയിലാണ് നിലവില്‍ ആലപ്പുഴ നഗരത്തില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments