Saturday, April 20, 2024
HomeNationalവോട്ടെടുപ്പില്‍ ബിജെപി ജയം ഉറപ്പാക്കുമ്പോഴും മോദിക്ക് മോടി കുറയുന്നു

വോട്ടെടുപ്പില്‍ ബിജെപി ജയം ഉറപ്പാക്കുമ്പോഴും മോദിക്ക് മോടി കുറയുന്നു

ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ ബിജെപിക്ക് ജയം. ഗുജറാത്തില്‍ വോട്ടെണ്ണല്‍ ആരംഭിച്ച ആദ്യ മണിക്കൂറുകളില്‍ കോണ്‍ഗ്രസ് മുന്നേറിയെങ്കിലും പിന്നീട് ബിജെപി ലീഡുയര്‍ത്തുന്നതാണ് കണ്ടത്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പൂര്‍ത്തിയാവാനിരിക്കെ സീറ്റില്‍ നിലമെച്ചപ്പെടുത്തി കോണ്‍ഗ്രസ്. സംസ്ഥാന ഭരണം വീണ്ടും ബിജെപി ഉറപ്പാക്കുമ്പോഴും പ്രധാനമന്ത്രിയുടെ നാട്ടില്‍ മോദിക്ക് മോടി കുറയുന്നതായി വിലയിരുത്തല്‍. 182 അംഗ നിയമസഭയില്‍ കഴിഞ്ഞതവണത്തേക്കാള്‍ പരുങ്ങലാണ് നിലവില്‍ ബിജെപി. നേരത്തെ നൂറിലേറെ സീറ്റുകളില്‍ മുന്നേറിയിരുന്ന ബിജെപിയുടെ ലീഡ് നില ഇപ്പോള്‍ 98 സീറ്റിലേക്ക് താഴ്ന്നിരിക്കുകയാണ്.എന്നാല്‍ തിരിച്ചുവരവിന് ശ്രമിച്ച കോണ്‍ഗ്രസിനെ കീഴടക്കി ആറാംതവണയും ബിജെപി അധികാരം ഉറപ്പിച്ചു കഴിഞ്ഞു. ലീഡ് നില മാറിമറിഞ്ഞ വോട്ടെണ്ണല്‍ ഒരുഘട്ടത്തില്‍ ബിജെപി ക്യാംപില്‍ കനത്ത ആശങ്കയ്ക്കും വഴിവച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 115 സീറ്റുകള്‍ നേടിയപ്പോള്‍ ഇത്തവണ ബിജെപി ഗുജറാത്തില്‍ കനത്ത വെല്ലുവിളിയാണ് നേരിട്ടതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രവചനാതീതമായി മാറിയ ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം ഒടുവില്‍ വിവരം കി്ട്ടുമ്പോള്‍ 99 സീറ്റുമായാണ് ബി.ജെ.പി മുന്നിട്ടു നില്‍ക്കുന്നത്. അതേസമയം ശക്തമായ പോരാട്ടം പുറത്തെടുത്ത കോണ്‍ഗ്രസ് 80 സീറ്റുകളിലാണ് ലീഡ്. രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ഇത്രയും ശക്തമായ പോരാട്ടം നടത്തുന്നത്.മോദിയുടെ നാട്ടില്‍ നില മെച്ചപ്പെടുത്തിയ കോണ്‍ഗ്രസ് വോട്ടുശതമാനത്തിലും വന്‍ മുന്നേറ്റമാണ് നടത്തിയത്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ലീഡ് നേടി മുന്നേറിയ കോണ്‍ഗ്രസില്‍ നിന്നും പിന്നീട് ബിജെപി തിരിച്ചുപിടിക്കുകയായിരുന്നു. സ്വന്തം തട്ടകമായ ഗുജറാത്തിലെ ജനവിധിയുടെ ഫലം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മോടി കുറക്കുന്നതായി. വലിയൊരു ഇടവേളക്കു ശേഷം ഗുജറാത്തിലും അതുവഴി ഇന്ത്യന്‍ രാഷ്ട്രീയത്തിലും തിരിച്ചുവരവിന് വഴിയൊരുന്നതായി രാഹുല്‍ ഗാന്ധിയുടേയും അതുവഴി കോണ്‍ഗ്രസിന്റെയും മുന്നേറ്റം. ഹിമാചല്‍ പ്രദേശില്‍ അധികാരം നഷ്ടമായത് കോണ്‍ഗ്രസിന് തിരിച്ചടിയായി. ആകെയുള്ള 68 അംഗ നിയമസഭയില്‍ 44 സീറ്റുകള്‍ നേടിയാണ് ബിജെപിയുടെ മുന്നേറ്റം. ബി.ജെ.പിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിരുന്നത്. ഹിമാചലില്‍ കോണ്‍ഗ്രസിന് 21 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. മറ്റുള്ളവര്‍ മൂന്ന് സീറ്റും നേടി. അതേസമയം ഗുജറാത്തില്‍ എക്‌സിറ്റ് പോളുകളെ മറികടക്കുന്ന പ്രകടനമാണ് രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയത്. ബി.ജെ.പിക്ക് ഭരണത്തുടര്‍ച്ചയും വന്‍ വിജയവും പ്രവചിച്ചപ്പോള്‍ സീറ്റ് നില നൂറിന് താഴെ പിടിച്ചുനിര്‍ത്താന്‍ കോണ്‍ഗ്രസിനായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments