Tuesday, April 16, 2024
HomeKeralaസോളാര്‍ കമ്മീഷന്‍ റിപ്പോർട്ട് : ഉമ്മന്‍ ചാണ്ടി ഹൈക്കോടതിയെ സമീപിച്ചു

സോളാര്‍ കമ്മീഷന്‍ റിപ്പോർട്ട് : ഉമ്മന്‍ ചാണ്ടി ഹൈക്കോടതിയെ സമീപിച്ചു

സോളാര്‍ കമ്മീഷന്‍ റിപ്പോർട്ട് ചോദ്യം ചെയ്ത് ഉമ്മന്‍ ചാണ്ടി ഹൈക്കോടതിയെ സമീപിച്ചു. കമ്മിഷന്‍ റിപ്പോര്‍ട്ടിലെ  ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ താന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയുള്ള അന്വേഷണ ഉത്തരവ്  റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.കമ്മീഷന്‍ ടേംസ് ഓഫ് റഫറന്‍സില്‍ വരുത്തിയ ഭേദഗതി നിയമ വിരുദ്ധമാണെന്നും സരിതയുടെ കത്ത് വ്യാജമാണെന്നും അതിനാല്‍ ഈ കത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികളും റദ്ദാക്കണമെന്നും ഹര്‍ജിയിലുണ്ട്.റിപ്പോര്‍ടിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും കമ്മീഷന്‍ റിപോര്‍ടിനെ തുര്‍ന്നുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രസിദ്ധികരിക്കുന്നത് തടയണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിക്കുവേണ്ടി കപില്‍ സിബല്‍ ഹാജരായേക്കും. ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജി വാദം കേള്‍ക്കുന്നതില്‍ നിന്നു ജസ്റ്റിസ് ഷാജി പി ചാലി ഒഴിവായി. കേസ് മറ്റൊരു ബഞ്ചന്റെ പരിഗണനക്കയക്കാനായി ചീഫ് ജസ്റ്റീസിന്റെ പരിഗണനക്ക് വിട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments