Thursday, April 18, 2024
HomeNationalബിജെപിയെ തോൽപ്പിക്കാൻ മതേതര ശക്തികൾ ഒന്നിക്കണം ; യെച്ചൂരി

ബിജെപിയെ തോൽപ്പിക്കാൻ മതേതര ശക്തികൾ ഒന്നിക്കണം ; യെച്ചൂരി

ബിജെപിയെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ മതേതര ശക്തികൾ ഒന്നിക്കണമെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയെ തോൽപ്പിക്കുന്നതായിരിക്കണം പ്രധാനലക്ഷ്യമെന്നും ഹൈദരാബാദിൽ 22-ാം പാർട്ടി കോണ്‍ഗ്രസിന്‍റെ ഉദ്ഘാടന പ്രസംഗത്തിൽ യെച്ചൂരി പറഞ്ഞു.രാജ്യത്ത് ഇടതുപാർട്ടികൾ കരുത്താർജിക്കേണ്ട സമയമായിരിക്കുന്നു. മോദി സർക്കാരിന് നയപരമായ ബദലാകാൻ സിപിഎമ്മിന് കഴിയണം. ഇതിനുള്ള വഴി 22-ാം പാർട്ടി കോണ്‍ഗ്രസിലുണ്ടാകുമെന്നും യെച്ചൂരി പറഞ്ഞു. യെച്ചൂരിയുടെ പ്രസംഗത്തിൽ കോണ്‍ഗ്രസിന് വിമർശനമില്ല. രാജ്യത്ത് ബിജെപി മാനഭംഗങ്ങളെ പോലും വർഗീയകരിക്കാനാണ് ശ്രമിക്കുന്നത്. ജനാധിപത്യ മൂല്യങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് എൻഡിഎ സർക്കാരിന്‍റെ പ്രവർത്തനമെന്നും യെച്ചൂരി വ്യക്തമാക്കി. ആര് എന്ത് കഴിക്കണം എന്നത് പോലും ആർഎസ്എസും സംഘപരിവാർ സംഘടനകളുമാണ് തീരുമാനിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.നേരത്തേ, ആ​​​​ർ​​​​ടി​​​​സി ക​​​​ല്യാ​​​​ണ​​​​മ​​​​ണ്ഡ​​​​പ​​​​ത്തി​​​​ലെ മു​​​​ഹ​​​​മ്മ​​​​ദ് അ​​​​മീ​​​​ൻ ന​​​​ഗ​​​​റി​​​​ൽ സ്വാ​​​​ത​​​​ന്ത്ര്യസ​​​​മ​​​​ര സേ​​​​നാ​​​​നി മ​​​​ല്ലു സ്വ​​​​രാ​​​​ജ്യം രാ​​​​വി​​​​ലെ പ​​​​ത്തു മ​​​​ണി​​​​ക്കു പ​​​​താ​​​​ക ഉ​​​​യ​​​​ർ​​​​ത്തി. 95 വ​​​​യ​​​​സു​​​​ള്ള വി.​​​​എ​​​​സ്. അ​​​​ച്യു​​​​താ​​​​ന​​​​ന്ദ​​​​നാ​​​​ണ് പാ​​​​ർ​​​​ട്ടി കോ​​​​ണ്‍​ഗ്ര​​​​സി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന ഏ​​​​റ്റ​​​​വും മു​​​​തി​​​​ർ​​​​ന്ന അം​​​​ഗം. ഇന്ന് വൈകിട്ടായിരിക്കും കരട് രാഷ്ട്രീയ പ്രമേയം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിക്കുക..

RELATED ARTICLES
- Advertisment -

Most Popular

Recent Comments