Friday, April 19, 2024
HomeNationalവിജയ്​ മല്യയുടെ മഹാരാഷ്​ട്രയിലെ അലിബാഗിലുള്ള ഫാം ഹൗസ് ജപ്​തി ചെയ്​തു

വിജയ്​ മല്യയുടെ മഹാരാഷ്​ട്രയിലെ അലിബാഗിലുള്ള ഫാം ഹൗസ് ജപ്​തി ചെയ്​തു

മദ്യ വ്യവസായി വിജയ്​ മല്യയുടെ ഉടമസ്ഥതയിലുള്ള മഹാരാഷ്​ട്രയിലെ അലിബാഗിലുള്ള ഫാം ഹൗസ്​ എൻഫോഴ്​സ്​മെന്റ് ​ ഡയറകടറേറ്റ്​ ജപ്​തി ചെയ്​തു. കള്ളപ്പണം ​വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ്​ നടപടി.

മല്യയുടെ ഉടമസ്ഥയിലുള്ള മാഡ്​വാ ഫാംസ്​ പ്രൈവറ്റ്​ ലിമിറ്റഡി​​െൻറ ഉടമസ്ഥതയിലാണ്​ ബീച്ച്​ വില്ലയെന്നും എൻഫോഴ്​സ്​മെന്റ് ​ ഡയറക്​ടറേറ്റ്​ പ്രസ്​താവനയിൽ പറഞ്ഞു. മുംബൈ സോണൽ ഒാഫീസിൽ നിന്നുള്ള എൻഫോഴ്​സ്മെന്റ് ഡയറക്​ടറേറ്റ് സംഘമാണ്​ ജപ്​തി നടപടികൾ പൂർത്തിയാക്കിയതെന്നും എജൻസി അറിയിച്ചു.

25 കോടി രൂപയാണ്​ രജിസ്​ട്രേഷൻ സമയത്ത്​ വില്ലയുടെ വിലയായി കാണിച്ചിരുന്നത്​. എന്നാൽ റായിഗഡ്​ ജില്ലയിലുള്ള വില്ലക്ക്​ നിലവിൽ 100 കോടി രൂപ വില വരുമെന്നാണ്​ കണക്കാക്കുന്നത്​. ​

RELATED ARTICLES
- Advertisment -

Most Popular

Recent Comments