നാളെ 11 മണിക്ക് കര്‍ണാടക നിയമസഭ ചേരും;ജ്യോത്സ്യന്റെ നിര്‍ദ്ദേശപ്രകാരമെന്ന് റിപ്പോർട്ടുകൾ

karnataka niyamasabha

ബി.ജെ.പിക്ക് നിര്‍ണ്ണായകമായി നാളെ കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കും. നാളെ രാവിലെ 11 മണിക്ക് കര്‍ണാടക നിയമസഭ ചേരും. മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ ജ്യോത്സ്യന്റെ ഉപദേശപ്രകാരമാണ് 11 മണിക്ക് നിയമസഭ ചേരുന്നത്. നിയമസഭ ചേരാന്‍ അനുയോജ്യമായ സമയം 11 മണിയാണെന്ന് ജ്യോത്സ്യന്‍ നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.ശനിയാഴ്ച വൈകുന്നേരം നാല് മണി വരെയാണ് ഭൂരിപക്ഷം തെളിയിക്കാന്‍ സുപ്രീം കോടതി അനുവദിച്ചിരിക്കുന്നത്. വിരാജ്‌പേട്ട് എം.എല്‍.എ ബൊപ്പയ്യയെ പ്രോംടേം സ്പീക്കറായി നിയമിച്ചു. ഏറ്റവും പ്രായമുള്ള എം.എല്‍.എയെ സ്പീക്കറായി നിയമിക്കണമെന്ന കീഴ്‌വഴക്കം ലംഘിച്ചാണ് യെദ്യൂരപ്പയുടെ അടുപ്പക്കാരനായ ബൊപ്പയ്യയ പ്രോംടേം സ്പീക്കറായി നിയമിച്ചത്. ഗവര്‍ണര്‍ക്ക് മുന്‍പാകെ ബൊപ്പയ്യ സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസ് എം.എല്‍.എ ആര്‍.വി ദേശ്പാണ്ഡെയാണ് പുതിയ സഭയിലെ ഏറ്റവും പ്രായമുള്ള അംഗം. എന്നാല്‍ ദേശ്പാണ്ഡെയെ പരിഗണിക്കാതെയാണ് ബി.ജെ.പി അംഗത്തെ പ്രോടേം സ്പീക്കറാക്കിയത്. ബി.ജെ.പി അംഗങ്ങളില്‍ തന്നെ ബൊപ്പയ്യയേക്കാള്‍ മുതിര്‍ന്ന അംഗമുണ്ടായിരുന്നു. ഇയാളെയും പരിഗണിക്കാതെയാണ് ബൊപ്പയ്യയെ തന്നെ പ്രോടേം സ്പീക്കറാക്കിയത്.