Thursday, March 28, 2024
HomeNationalകോണ്‍ഗ്രസ് എംഎല്‍എയ്ക്ക് ബിജെപി പണം വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ പുറത്തായി

കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് ബിജെപി പണം വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ പുറത്തായി

കര്‍ണാടകത്തില്‍ നാളെ വൈകുന്നേരം വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് പണം വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ പുറത്തുവിട്ട് കോണ്‍ഗ്രസ്. വിശ്വാസ വോട്ടെടുപ്പില്‍ അനുകൂലമായി നിലപാടെടുക്കുന്നതിന് പ്രതിഫലമായി പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്യുന്നതാണ് ശബ്ദരേഖയിലുള്ളത്. വെള്ളിയാഴ്ച വൈകുന്നേരം നടത്തിയ പത്രസമ്മേളനത്തിലാണ് കോണ്‍ഗ്രസ് ശബ്ദരേഖ പുറത്തുവിട്ടത്. ബിജെപി നേതാവ് ജനാര്‍ദ്ദന്‍ റെഡ്ഡിയാണ് ശബ്ദരേഖയില്‍ സംസാരിക്കുന്നതെന്നും റെയ്ചൂര്‍ റൂറല്‍ എംഎല്‍എയ്ക്കാണ് പണം വാഗ്ദാനം ചെയ്തതെന്നും കോണ്‍ഗ്രസ് പറയുന്നു. ബിജെപിക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നതിന് 150 കോടി രൂപയാണ് വാഗ്ദാനം ചെയ്യുപ്പെട്ടതെന്നും ശബ്ദരേഖ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ആരോപിക്കുന്നു. തങ്ങളുടെ എംഎല്‍എമാരെ ചാക്കിലാക്കുന്നതിന് പണം വാഗ്ദാനം ചെയ്തതായി നേരത്തെയും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. 104 സീറ്റുകളുള്ള ബിജെപിക്കൊപ്പം എട്ട് എംഎല്‍എമാര്‍ കൂടിയുണ്ടെങ്കില്‍ മാത്രമേ മന്ത്രിസഭ രൂപീകരിക്കാന്‍ സാധിക്കൂ. നാളെ വൈകുന്നേരത്തിനുള്ളില്‍ കോണ്‍ഗ്രസ്-ജെഡിഎസ് പാളയത്തില്‍നിന്ന് എംഎല്‍എമാരെ സ്വന്തം പക്ഷത്ത് എത്തിക്കാനാണ് ബിജെപിയുടെ ശ്രമം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments