സ്​​മാ​ര്‍​ട്ട്​​ഫോ​ണ്‍ കൗ​മാ​ര​ക്കാ​രിൽ ഉ​പ​കാ​ര​ത്തെ​ക്കാ​ളേ​റെ ​ഉപദ്രവമാണ് ​ ചെ​യ്യു​ക​യെ​ന്ന്​ പ​ഠ​നം

കൗ​മാ​ര​ക്കാ​രാ​യ മ​ക്ക​ള്‍​ക്ക്​ സ്​​മാ​ര്‍​ട്ട്​​ഫോ​ണ്‍ ന​ല്‍​കു​ന്ന ര​ക്ഷി​താ​ക്ക​ള്‍​ അപകട കെണിയിൽ . അ​മി​ത​മാ​യ സ്​​മാ​ര്‍​ട്ട്​​ഫോ​ണ്‍ ഉ​പ​യോ​ഗം കുട്ടികളിൽ ശ്ര​ദ്ധ​ക്കു​റ​വി​നും വ്യ​ഗ്ര​ത​ക്കും​ (എ.​ഡി.​എ​ച്ച്‌.​ഡി) കാ​ര​ണ​മാ​കു​മെ​ന്നാ​ണ്​ അ​മേ​രി​ക്ക​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ ജേ​ണ​ല്‍ . കൗ​മാ​ര​ക്കാ​ര്‍​ക്ക്​ സ്​​മാ​ര്‍​ട്ട്​​ഫോ​ണ്‍ ഉ​പ​കാ​ര​ത്തെ​ക്കാ​ളേ​റെ ​ഉപദ്രവമാണ് ​ ചെ​യ്യു​ക​യെ​ന്ന്​ പ​ഠ​നം വെളിപ്പെടുത്തുന്നു.ശ്ര​ദ്ധ​ക്കു​റ​വ്, വ്യ​ഗ്ര​ത, അ​ക്ഷ​മ എ​ന്നി​വ​യാ​ണ്​ മാ​ന​സി​ക​വൈ​ക​ല്യ​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന എ.​ഡി.​എ​ച്ച്‌.​ഡി​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍, വി​ഡി​യോ, ടെ​ക്​​സ്​​റ്റ്​ മെ​സേ​ജു​ക​ള്‍, മ്യൂ​സി​ക്​ ഡൗ​ണ്‍​ലോ​ഡു​ക​ള്‍, ഒാ​ണ്‍​ലൈ​ന്‍ ചാ​റ്റ്​​റൂ​മു​ക​ള്‍ തു​ട​ങ്ങി ഡി​ജി​റ്റ​ല്‍ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഏ​തു​ത​ല​ത്തി​ലു​മു​ള്ള അ​മി​ത​മാ​യ ഇ​ട​പ​ഴ​ക്കം വൈ​ക​ല്യ​മു​ണ്ടാ​ക്കു​മെ​ന്ന്​ സൗ​ത്ത് കാ​ലി​ഫോ​ര്‍​ണി​യ സ​ര്‍​വ​ക​ലാ​ശാ​ല പ്ര​ഫ​സ​ര്‍ ആ​ദം ലെ​വ​ന്താ​ല്‍ പ​റ​ഞ്ഞു.2,587 കൗ​മാ​ര​ക്കാ​രി​ല്‍ ര​ണ്ടു വ​ര്‍​ഷം നീ​ണ്ട പ​ഠ​ന​മാ​ണ്​ ക​ണ്ടെ​ത്ത​ലി​ന്​ വ​ഴി​യൊ​രു​ക്കി​യ​ത്.